Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2015 3:33 PM IST Updated On
date_range 8 Aug 2015 3:33 PM ISTകോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രം രാജ്യത്തെ മികച്ചതാക്കും –മന്ത്രി
text_fieldsbookmark_border
കോഴിക്കോട്: ആധുനിക ചികിത്സാസൗകര്യങ്ങളും മികച്ചസേവനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടസംവിധാനങ്ങളുമായി കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തെ ഇന്ത്യയിലെ മികച്ചതാക്കി മാറ്റുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. മാനസികാരോഗ്യ കേന്ദ്രത്തിന്‍െറ പുനരുദ്ധാരണത്തിനായി കലക്ടറുടെ നേതൃത്വത്തില്‍ തയാറാക്കിയ മാസ്റ്റര്‍ പ്ളാന്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം കേന്ദ്രത്തിലേക്കാവശ്യമായ സംവിധാനങ്ങളെക്കുറിച്ച് ഇവിടത്തെ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ട് കൂടി സമന്വയിപ്പിച്ചാണ് വിശദമായ പദ്ധതിരേഖ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മാനസികാരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച സ്ഥാപനമായ ബംഗളൂരുവിലെ നിംഹാന്‍സി (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ്) നേക്കാള്‍ മികച്ചതാക്കി കോഴിക്കോട്ടെ കേന്ദ്രത്തെ മാറ്റും. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സര്‍ക്കാറിനുപുറമെ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും ഇതിനായുള്ള ധനസമാഹരണം നടത്തും. മാനസികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഒരു ഏക്കര്‍ ഭൂമി പൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന രീതിയിലായിരിക്കും പുതിയ കെട്ടിട സമുച്ഛയം വരിക. 1000 പേരെ കിടത്തിചികിത്സിക്കാനാവശ്യമായ സൗകര്യങ്ങളോടു കൂടിയുള്ളതായിരിക്കും പുതിയ കേന്ദ്രം. വിശാലമായ പൂന്തോട്ടങ്ങളും വിശ്രമത്തിനും വിനോദത്തിനുമുള്ള സ്ഥലസംവിധാനങ്ങളും ഉള്‍പ്പെടുത്തും. പുതിയൊരുസ്ഥാപനമായി ഇതിനെ പരിവര്‍ത്തിപ്പിക്കും. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധജനങ്ങള്‍, തടവുകാര്‍ തുടങ്ങി വിവിധവിഭാഗം രോഗികള്‍ക്കായി പ്രത്യേക വാര്‍ഡുകളും മുറികളും സൗകര്യങ്ങളും ഏര്‍പ്പെടുത്തും. വിശാലവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ ഒ.പി സംവിധാനമടങ്ങുന്ന കെട്ടിടമായിരിക്കും പ്രവേശകവാടത്തോട് ചേര്‍ന്ന് നിര്‍മിക്കുക. അസുഖം ഭേദമായ രോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള റിഹാബിലിറ്റേഷന്‍ സെന്‍റര്‍, മദ്യത്തിനും മയക്കുമരുന്നിനും മറ്റും അടിമപ്പെട്ടവരെ മോചിപ്പിക്കാനുള്ള ഡി. അഡിക്ഷന്‍ സെന്‍റര്‍, വിവിധ തൊഴില്‍ സംരംഭങ്ങള്‍, സന്ദര്‍ശകര്‍ക്ക് താമസിക്കാനുള്ള വിശാലമായ സൗകര്യങ്ങള്‍, യന്ത്രവത്കൃത അടുക്കള തുടങ്ങിയ സംവിധാനങ്ങളും പുതിയ കേന്ദ്രത്തിലുണ്ടാവും. അജ്ഞാതരോഗികളായത്തെുന്നവരുടെ ബന്ധുക്കളെ കണ്ടത്തൊനുള്ള പ്രത്യേക സെല്‍, മറ്റ് സമാനസ്ഥാപനങ്ങളുമായും കേന്ദ്രങ്ങളുമായും ആശയവിനിമയം നടത്തുന്നതിനുള്ള വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം തുടങ്ങിയവയും സജ്ജീകരിക്കും. കലക്ടറുടെ ഇന്‍േറണ്‍ഷിപ് പ്രോഗ്രാമിന്‍െറ (ഡി.സി.ഐ.പി) ഭാഗമായാണ് മാനസികാരോഗ്യകേന്ദ്രത്തിനുള്ള മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയത്. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ എന്‍. പ്രശാന്ത്, സബ് ജഡ്ജ് ആര്‍.എല്‍. ബൈജു, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍, ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, പദ്ധതി തയാറാക്കിയ കണ്‍സല്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ് ഡോ. കെ.കെ. ശിവദാസന്‍, അഡീഷനല്‍ ഡി.എം.ഒ ഡോ. എസ്.എന്‍. രവികുമാര്‍, ഡി.സി.ഐ.പി ഇന്‍േറണ്‍മാരായ നീലിമ, ലിറ്റ്ല്‍ റോസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story