Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വാറൻറീൻ...

ക്വാറൻറീൻ കേന്ദ്രത്തില്‍ കഴിയുന്നയാൾ എഴുന്നേല്‍ക്കാത്തത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
വടകര: നഗര ഹൃദയഭാഗത്തെ ക്യൂന്‍സ് റോഡില്‍ ക്വാറൻറീൻ കേന്ദ്രമായ ടൂറിസ്റ്റ് ഹോമില്‍ നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ എഴുന്നേല്‍ക്കാത്തത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാവിലെ എഴുല്‍ന്നേൽക്കാത്തതിനെ തുടര്‍ന്ന് ഹെല്‍ത്ത് അധികൃതര്‍ ഫയര്‍ ആന്‍ഡ് െറസ്ക്യൂ അധികൃതരുടെ സഹായം തേടുകയായിരുന്നു. പൊലീസും സ്ഥലെത്തത്തി. ടൂറിസ്റ്റ് ഹോമിലെ മറ്റുമുറികളിലെല്ലാം നിരീക്ഷണത്തിലുള്ളവര്‍ കഴിയുന്നതിനാല്‍ നേര്‍വഴിയിലൂടെ പ്രവേശിക്കുന്നതില്‍ പരിമിതി ഉണ്ടായിരുന്നു. ഫയര്‍ ആന്‍ഡ് റസ്ക്യൂ അധികൃതര്‍ ഏണി ഉപയോഗിച്ച് മുകള്‍ നിലയിലെ മുറിയുടെ സിറ്റൗട്ടിെലത്തി ആളെ വിളിച്ചു. ഏറെ നേരത്തിനു ശേഷം ആള്‍ എഴുന്നേറ്റതോടെയാണ് ആശ്വാസമായത്. ഹെല്‍ത്ത് അധികൃതര്‍ രാവിലെ പലതവണ വിളിച്ചിട്ടും മുറിയില്‍നിന്ന് അനക്കവുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഫയര്‍ഫോഴ്സി‍ൻെറ സഹായം തേടിയത്. സീനിയര്‍ ഫയര്‍ ഓഫസര്‍ ടി.കെ. സജിലി‍ൻെറ നേതൃത്വത്തിലുള്ള സംഘമാണ് ആവശ്യമായ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം വടകരയിെലത്തിയത്. വളയം സ്വദേശിയാണ്. നാട്ടിലെ ക്വാറൻറീൻ കേന്ദ്രത്തിലെത്തണമെന്ന് ഹെല്‍ത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പ്രവാസികളുടെ ക്ഷേമം: നിവേദന സമര്‍പ്പണം ഇന്ന് വടകര: പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമത്തിനും കേന്ദ്ര സര്‍ക്കാറില്‍ സമ്മർദം ചെലുത്താന്‍ സംസ്ഥാനത്തെ മൂഴുവന്‍ എം.പിമാര്‍ക്കും പ്രവാസി കോണ്‍ഗ്രസ് നിവേദനം കൈമാറുന്നു. പ്രവാസികളുടെ 10 സുപ്രധാനാവശ്യങ്ങള്‍ നടപ്പാക്കുന്നതിനായാണ് നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യഥാർഥ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാറിൻെറ മുന്നിെലത്തിക്കാന്‍ നീക്കം സഹായിക്കും. സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് കെ. മുരളീധരന്‍ എം.പിക്ക് നിവേദനം കൈമാറി നിര്‍വഹിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഐസക് തോമസ്, ജനറല്‍ സെക്രട്ടറി സി.എച്ച്. അറഫാത്ത്, ജില്ല പ്രസിഡൻറ് ബാബു കരിപ്പാല എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story