Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപതിയാരക്കരയിൽ...

പതിയാരക്കരയിൽ തെങ്ങിന്‍ പൂക്കുലകള്‍ വെട്ടിമാറ്റുന്നു

text_fields
bookmark_border
-- സംഭവത്തിനു പിന്നില്‍ വ്യാജവാറ്റ് സംഘമെന്ന് നാട്ടുകാര്‍ വടകര: പതിയാരക്കര പ്രദേശത്ത് തെങ്ങുകളില്‍ നിന്നും വിരിയാറായ പൂക്കുലകള്‍ വ്യാപകമായി വെട്ടിമാറ്റുന്നതായി പരാതി. പതിയാരക്കര മാങ്ങില്‍ കൈ, പാലയാട് നമ്പര്‍ വണ്‍ എല്‍.പി സ്കൂള്‍ പരിസരം, മണ്ടലങ്കോട് പുഴയോരം, കുന്നുമ്മല്‍ താഴ, മോപ്പള്ളി താഴ എന്നിവിടങ്ങളിലെ ചെറുകിട നാളികേര കര്‍ഷകരുടെ തെങ്ങുകളില്‍ നിന്നാണ് പൂക്കുലകള്‍ അറുത്ത് മാറ്റിയത്. ലോക്ഡൗണി‍ൻെറ മറവില്‍ വ്യാജവാറ്റ് സജീവമായതോടെയാണ് പൂക്കുല വെട്ടിമാറ്റുന്നത് തുടങ്ങിയതെന്നാണ് ആക്ഷേപം. വ്യാജവാറ്റിനുള്ള വാഷ് തയാറാക്കുന്നതിന് വിരിയാറായ പൂക്കുല വെട്ടിനുറുക്കി ചേര്‍ക്കാറുണ്ട്. പ്രദേശത്ത് വ്യാജവാറ്റ് നടക്കുന്നുണ്ടെന്ന വിവരത്തി‍ൻെറ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് എക്സൈസ് പരിശോധന നടന്നിരുന്നു. വാഷ് പിടികൂടി നശിപ്പിക്കുകയും ചെയ്തിരുന്നു. തെങ്ങിന്‍ പൂക്കല പ്രധാനമായും കല്യാണ മണ്ഡപങ്ങള്‍ അലങ്കരിക്കുന്നതിനാണ് വെട്ടിയെടുക്കുക പതിവ്. തൈ തെങ്ങുകളില്‍ നിന്നു പോലും ഇത്തരത്തില്‍ പൂക്കുല വെട്ടിമാറ്റിയിട്ടുണ്ട്. പൂക്കുല വെട്ടിമാറ്റുന്ന പ്രവണത തേങ്ങ വരുംകാല ഉല്‍പാദനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story