Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏറാമല ബാങ്ക്...

ഏറാമല ബാങ്ക് കുടുംബസംഗമവും യാത്രയയപ്പും

text_fields
bookmark_border
വടകര: ഏറാമല സര്‍വിസ് സഹകരണ ബാങ്ക് കുടുംബസംഗമവും സര്‍വിസില്‍നിന്നും വിരമിക്കുന്ന അസി.സെക്രട്ടറി എ.കെ. രാജലക്ഷ ്മിക്കുള്ള യാത്രയയപ്പും ബാങ്ക് പ്രസിഡൻറ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.കെ. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. മികച്ച ബ്രാഞ്ചുകള്‍ക്കുള്ള ഉപഹാരവും എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. കാലിക്കറ്റ് യൂനിവേഴിസിറ്റിയില്‍നിന്നും ബി.എസ്.സി കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടിയ അനുപ്രിയക്ക് ഉപഹാരവും കാഷ് അവാര്‍ഡും നല്‍കി. ബാങ്ക് സെക്രട്ടറി ടി.കെ. വിനോദന്‍, കുനിയില്‍ രവീന്ദ്രന്‍, എ.കെ. രാജലക്ഷ്മി, ഡയറക്ടര്‍മാരായ കെ.പി. കുഞ്ഞിക്കുട്ടി, എന്‍. ബാലകൃഷ്ണന്‍, പി.ചന്ദ്രന്‍, കെ.ടി. രാജീവന്‍, ഇ.പി. ബേബി, കുന്നോത്ത് ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് യൂനിയന്‍ പ്രസിഡൻറ് ഒ. മഹേഷ്കുമാര്‍ സ്വാഗതവും സെക്രട്ടറി എന്‍. മോഹനന്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story