20 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കന്‍ അറസ്​റ്റില്‍

05:02 AM
11/01/2019
വടകര: മാഹിയില്‍നിന്നും കൊണ്ടുവരുകയായിരുന്ന 20 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ കൈനകര ചേനങ്കരി തെക്കടംവള്ളി വീട്ടില്‍ സുനിലിനെ(50)യാണ് വടകര എക്സൈസ് റേഞ്ചിലെ പ്രിവൻറീവ് ഓഫിസര്‍ എം. ഹാരിസും സംഘവും അറസ്റ്റ് ചെയ്തത്. മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ട്രെയിനില്‍ മദ്യം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിവില്‍ എക്സൈസ് ഓഫിസർമാരായ ഷൈലേഷ് കുമാര്‍, എന്‍.കെ. സുനീഷ്, ഷിജില്‍, സന്ദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Loading...
COMMENTS