Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ ശല്യംചെയ്ത യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
വടകര: തിരുവള്ളൂരില്‍നിന്ന് ഓട്ടോ യാത്രക്കിടയില്‍ പെണ്‍കുട്ടിയെ ശല്യംചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏൽപിച്ചു. പേരാമ്പ്ര കൂട്ടാലിട മൂലാട് കുന്നത്ത് സുനിലിനെയാണ് (43) വടകര എസ്.ഐ ജീവന്‍ ജോര്‍ജ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് ആേറാടെ തിരുവള്ളൂര്‍ അപ്പു ബസാറിലാണ് സംഭവം. അമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ യാത്രക്കിടയില്‍ വഴിയില്‍വെച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ ശല്യം ചെയ്തതോടെ ഓട്ടോ ഡ്രൈവര്‍ വഴിയില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു ഓട്ടോയില്‍ യാത്രചെയ്ത പ്രതിയെ പിന്‍തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍ പൊലീസില്‍ ഏൽപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story