Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചോമ്പാല മിനി...

ചോമ്പാല മിനി സ്​റ്റേഡിയം ഗാലറി ഉദ്ഘാടനം 14ന്

text_fields
bookmark_border
വടകര: ചോമ്പാല മിനി സ്റ്റേഡിയത്തില്‍ ജില്ല പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ടാംഘട്ട ഗാലറി നിര്‍മാണം പൂര്‍ത്തിയായി.15 ലക്ഷം രൂപ ചെലവില്‍ നാല് സ്റ്റെപ്പ് ഗാലറിയാണ് പണിതത്. 14ന് വൈകീട്ട് നാലിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. പരിപാടി നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണന്‍, റീന രയരോത്ത്, നിഷ പറമ്പത്ത്, സുധ മാളിയേക്കല്‍, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, ഒ. ബാലന്‍, എന്‍.പി. മഹേഷ് ബാബു, വി.കെ. അനില്‍കുമാര്‍, ഉഷ ചാത്തങ്കണ്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഇ.ടി. അയ്യൂബ് (ചെയര്‍), എ.ടി. ശ്രീധരന്‍ (കണ്‍).
Show Full Article
TAGS:LOCAL NEWS 
Next Story