Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 2:33 PM IST Updated On
date_range 18 July 2017 3:19 PM ISTഷംന തസ്നീമിെൻറ മരണം: രണ്ട് ഡോക്ടർമാരടക്കം 15 പേര്‍ കുറ്റക്കാരെന്ന് ക്രൈംബ്രാഞ്ച്
text_fieldsbookmark_border
കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്‌നീം കുത്തിവെപ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഡോ.ജില്‍സ് ജോര്‍ജ്, ഡോ.കൃഷ്ണമോഹന്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ കുറ്റക്കാരെന്ന് ക്രൈംബ്രാഞ്ച്. അത്യന്തം ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഗുരുതര പിഴവാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായതെന്നും ക്രൈംബ്രാഞ്ചിെൻറയും മെഡിക്കല്‍ അെപ്പക്സ് ബോഡിയുെടയും റിപ്പോര്‍ട്ടിൽ പറയുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുെണ്ടന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഷംനയുടെ പിതാവ് കണ്ണൂർ ശിവപുരം സ്വദേശി അബൂട്ടി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് തൃക്കാക്കര അസിസ്റ്റൻറ് പൊലീസ് കമീഷണർ അന്വേഷണമേറ്റെടുത്തത്. എന്നാൽ, പിന്നീട് ജില്ല മെഡിക്കൽ ഒാഫിസറുടെ അഭിപ്രായം കണക്കിലെടുത്ത് കേസന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് ഷംനയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. മരണം ചികിത്സപ്പിഴവുമൂലമെല്ലന്നായിരുന്നു മെഡിക്കൽ ബോർഡ് യോഗശേഷം ജില്ല മെഡിക്കൽ ഒാഫിസർ കുട്ടപ്പൻ പൊലീസിന് റിപ്പോർട്ട് നൽകിയത്. പൊലീസ് നിർദേശപ്രകാരം ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ പെങ്കടുത്തത് ജില്ല ആശുപത്രിയിലെ ഏതാനും ഉദ്യോഗസ്ഥർ മാത്രമായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധ ഡോ. ലിസ ജോൺ മെഡിക്കൽ ബോർഡ് നടപടികൾെക്കതിരെ എഴുതിയ വിയോജനക്കുറിപ്പാണ് കേസിൽ നിർണായകമായത്. തുടർന്ന് അബൂട്ടി കൂടുതൽ അന്വേഷണമാവശ്യപ്പെട്ട് ഡി.ജി.പിയെ സമീപിക്കുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. മെഡിക്കൽ ബോർഡ് നടപടികളിലെ ദുരൂഹത ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് സെക്രട്ടറിയെ നേരിൽക്കണ്ടും പരാതി ബോധിപ്പിച്ചു. ഷംന മരിച്ച് ഒരുവർഷത്തോളമായിട്ടും അന്വേഷണനടപടി എങ്ങുമെത്തിയില്ലെന്നുകാണിച്ച് അബൂട്ടി മനുഷ്യാവകാശ കമീഷൻ അധ്യക്ഷനും പരാതി നൽകിയിരുന്നു. പനി ബാധിച്ച ഷംനക്ക് നൽകിയ ആൻറിബയോട്ടിക് കുത്തിവെപ്പാണ് മരണകാരണമായതെന്നും കുത്തിവെപ്പിനെത്തുടർന്ന് തളർന്നുവീണ ഷംനയെ ഉടൻ പരിശോധിക്കാൻ വാർഡിൽ ഡോക്ടറുണ്ടായിരുന്നില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. നഴ്സ് വിളിച്ചതനുസരിച്ച് ഡ്യൂട്ടി ഡോക്ടർ എത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനുള്ള മരുന്നോ മറ്റ് ജീവൻരക്ഷാ സംവിധാനങ്ങളോ വാർഡിൽ ഉണ്ടായിരുന്നില്ല. ഐ.സി.യുവിലേക്ക് മാറ്റാൻ സ്ട്രെച്ചർ അനുവദിച്ചുകിട്ടാൻപോലും അരമണിക്കൂറോളമെടുത്തു. മരിെച്ചന്നറിഞ്ഞിട്ടും വിദഗ്ധ ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രിയിൽ മൃതദേഹമെത്തിച്ച് തുടർചികിത്സ നടത്തിയതായി തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story