Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightവികസന മുന്നേറ്റത്തിന്...

വികസന മുന്നേറ്റത്തിന് ശ്രമിക്കും –നിസാർ കുർബാനി

text_fields
bookmark_border
വികസന മുന്നേറ്റത്തിന് ശ്രമിക്കും –നിസാർ കുർബാനി
cancel
camera_altഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട നി​സാ​ർ കു​ർ​ബാ​നി​ക്ക് ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി മ​ധു​രം ന​ൽ​കു​ന്നു

ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രെ ഒ​ന്നാ​യി ക​ണ്ട് നാ​ടി​​െൻറ വി​ക​സ​ന​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത നി​സാ​ർ കു​ർ​ബാ​നി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ തു​ട​ങ്ങി​വെ​ച്ച വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ആ​ദ്യ മു​ൻ​ഗ​ണ​ന ന​ൽ​കും. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം, മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ​ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡി​നെ​യാ​ണ് നി​സാ​ർ കുർ​ബാ​നി പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്, കോ​ൺ​ഗ്ര​സ്​ പൂ​ഞ്ഞാ​ർ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ്, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് റ​ബ​ർ മാ​ർ​ക്ക​റ്റി​ങ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, അ​മാ​ൻ ജു​മാ​മ​സ്ജി​ദ് പ്ര​സി​ഡ​ൻ​റ്, ഈ​രാ​റ്റു​പേ​ട്ട നൈ​നാ​ർ പ​ള്ളി പ​രി​പാ​ല​ന സ​മി​തി അം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സ് മു​നി​സി​പ്പ​ൽ പാ​ർ​ട്ടി ലീ​ഡ​റാ​യ നി​സാ​ർ എം.​ഇ.​സ് ജി​ല്ല ക​മ്മി​റ്റി ട്ര​ഷ​റ​ർ, എം.​ഇ.​എ​സ് കോ​ള​ജ് മാ​നേ​ജ്മ​െൻറ് ക​മ്മി​റ്റി അം​ഗം, ക​രു​ണ അ​ഭ​യ​കേ​ന്ദ്രം ട്ര​സ്​​റ്റ്​ വൈ​സ് ചെ​യ​ർ​മാ​ൻ, ഫൗ​സി​യ അ​റ​ബി​ക് കോ​ള​ജ് ട്ര​സ്​​റ്റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nizar Kurbani Erattupetta Municipality
Next Story