Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവ​ൻ​മ​തി​ലി​നെ...

വ​ൻ​മ​തി​ലി​നെ പേ​ടി​ച്ച്​ ഉ​റ​ക്ക​മി​ല്ലാ​തെ മ​ല്ലി​ക​യു​ടെ കു​ടും​ബം

text_fields
bookmark_border
വ​ൻ​മ​തി​ലി​നെ പേ​ടി​ച്ച്​ ഉ​റ​ക്ക​മി​ല്ലാ​തെ മ​ല്ലി​ക​യു​ടെ കു​ടും​ബം
cancel
camera_altമുട്ടമ്പലത്ത്​ ഇടിഞ്ഞുവീഴാറായ കൂറ്റൻ മതിൽ കാട്ടുന്ന മല്ലിക

കോ​ട്ട​യം: കാ​റ്റും മ​ഴ​യും വ​ന്നാ​ൽ മു​ട്ട​മ്പ​ലം മാ​ന്ത​റ​യി​ൽ വീ​ട്ടി​ൽ മ​ല്ലി​ക​ക്ക്​ പി​ന്നെ ഉ​റ​ക്ക​മി​ല്ല. ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ കൂ​റ്റ​ൻ മ​തി​ലി​ന്​ കീ​ഴി​ൽ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ്​ മ​ല്ലി​ക​യു​ടെ കു​ടും​ബം. സ്വ​കാ​ര്യ​ക​മ്പ​നി​യു​ടെ മ​തി​ലാ​ണ്​ താ​ഴെ​നി​ന്ന്​ നോ​ക്കി​യാ​ൽ കാ​ണാ​ത്ത​ത്ര ഉ​യ​ര​ത്തി​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്.

ക​മ്പ​നി പൂ​ട്ടി​​യ​തി​നെ​തു​ട​ർ​ന്ന്​ കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്​ മ​തി​ൽ. മ​തി​ലി​​െൻറ പ​ല​ഭാ​ഗ​ത്തും മ​ര​ങ്ങ​ൾ വ​ള​ർ​ന്ന്​ വി​ള്ള​ൽ വീ​ണു. കാ​റ്റി​ലും മ​ഴ​യി​ലും മ​ണ്ണ്​ അ​ട​ർ​ന്നു​വീ​ഴു​ന്നു​ണ്ട്. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ക​മ്പ​നി​ക്കാ​രെ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന്​ മ​തി​ലി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചെ​ങ്കി​ലും വീ​ണ്ടും വ​ള​ർ​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​ണ്.

എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്​ മ​തി​ൽ. മ​ല്ലി​ക​യു​ടെ ഭ​ർ​ത്താ​വും മ​ക​നു​മാ​ണ്​ വീ​ട്ടി​ലു​ള്ള​ത്. ഭ​ർ​ത്താ​വ്​ എം.​സി. ത​ങ്ക​പ്പ​ൻ നാ​ലു​വ​ർ​ഷ​മാ​യി സു​ഖ​മി​ല്ലാ​െ​ത കി​ട​പ്പി​ലാ​ണ്. മ​തി​ലി​നെ പേ​ടി​ച്ച് ​വ​യ്യാ​ത്ത ഭ​ർ​ത്താ​വി​നെ ത​നി​ച്ചാ​ക്കി പ​ണി​ക്കു​പോ​വാ​ൻ ധൈ​ര്യ​മി​ല്ല​ മ​ല്ലി​ക​ക്ക്​.

മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണാ​ൽ മ​ല്ലി​ക​യു​ടെ ഷീ​റ്റി​ട്ട വീ​ട്​ ബാ​ക്കി​യു​ണ്ടാ​വി​ല്ല. അ​പ​ക​ടം സം​ഭ​വി​ക്കും​മു​മ്പ്​ അ​ധി​കൃ​ത​ർ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ്​ മ​ല്ലി​ക​യു​ടെ അ​പേ​ക്ഷ.വ​ൻ​മ​തി​ലി​നെ പേ​ടി​ച്ച്​ ഉ​റ​ക്ക​മി​ല്ലാ​തെ മ​ല്ലി​ക​യു​ടെ കു​ടും​ബം

Show Full Article
TAGS:
News Summary - Mallika Family Great Wall
Next Story