Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണിപ്പുഴ...

മണിപ്പുഴ നാലുവരിപ്പാതയിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ചു

text_fields
bookmark_border
മണിപ്പുഴ നാലുവരിപ്പാതയിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ചു
cancel
camera_alt???????? ??????????????? ?????????????? ????????

കോ​ട്ട​യം: എം.​സി. റോ​ഡി​ൽ വീ​ണ്ടും അ​പ​ക​ടം. മ​ണി​പ്പു​ഴ നാ​ലു​വ​രി​പ്പാ​ത​യി​ൽ നാ​ലു വാ​ഹ​ന​ങ്ങ​ളാ​ണ്​ കൂ​ട്ടി​യി​ടി​ച്ച​ത്. ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. ടോ​റ​സും ബൈ​ക്കും കാ​റും ലോ​റി​യു​മാ​ണ്​​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 7.45ന്​ ​മ​ണി​പ്പു​ഴ പെ​ട്രോ​ൾ​പ​മ്പി​നു​ സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.​ റോ​ഡ്​ മു​റി​ച്ചു​ക​ട​ന്ന യാ​ത്ര​ക്കാ​ര​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ടോ​റ​സ്​ വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട്​​, എ​തി​ർ​ദി​ശ​യി​ൽ​വ​ന്ന കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക്ക്​​ പ​രി​ക്കേ​റ്റ ബൈ​ക്ക്​ യാ​ത്ര​ക്കാ​ര​ൻ ചാ​ന്നാ​നി​ക്കാ​ട്​ സ്വ​ദേ​ശി ജോ​ജി​യെ (22) ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​​വേ​ശി​പ്പി​ച്ചു.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന്​ പോ​കു​ക​യാ​യി​രു​ന്നു ടോ​റ​സ്. കാ​റും ബൈ​ക്കും മ​ണി​പ്പു​ഴ​യി​ൽ​നി​ന്ന്​ കോ​ട്ട​യ​േ​ത്ത​ക്ക്​ വ​രു​ക​യും. റോ​ഡ്​ മു​റി​ച്ചു​ക​ട​ന്ന​യാ​ളെ ര​ക്ഷി​ക്കാ​ൻ വ​ല​തു​വ​ശ​ത്തേ​ക്ക്​​ വെ​ട്ടി​ച്ച ടോ​റ​സ്​ ആ​ദ്യം കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ടോ​റ​സും കാ​റും തൊ​ട്ടു​പി​റ​കെ വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക്​ യാ​ത്ര​ക്കാ​ര​ൻ റോ​ഡി​ലേ​ക്ക്​ തെ​റി​ച്ചു​വീ​ണു. കൈ​കു​ത്തി വീ​ണാ​ണ്​ ഇ​യാ​ൾ​ക്ക്​ പ​രി​ക്കേ​റ്റ​ത്. ഇ​ടി​ച്ച കാ​റും ബൈ​ക്കു​മാ​യി നി​ര​ങ്ങി​നീ​ങ്ങി​യ ടോ​റ​സ്​ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ്​ നി​ന്ന​ത്. ​െബെ​ക്ക്​ യാ​ത്ര​ക്കാ​ര​നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ എം.​സി. റോ​ഡി​ൽ 20​ മി​നി​റ്റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
TAGS:LOCAL NEWS 
News Summary - local news
Next Story