ബോട്ടുയാത്രക്ക്​ തിരക്ക്​; വരുമാനവും കൂടി

  • കോ​ടി​മ​ത-ആ​ല​പ്പു​ഴ​ ജലപാതയിൽ വലിയ ബോട്ട്​ ഓടിക്കും

11:08 AM
09/10/2019
േകാടിമതയിൽനിന്ന്​ ആലപ്പുഴക്ക്​ പോകുന്ന ജലഗതാഗതവകുപ്പി​െൻറ യാത്രബോട്ടിലെ തിരക്ക്

കോ​ട്ട​യം: കോ​ടി​മ​ത ബോ​ട്ടു​ജെ​ട്ടി​യി​ൽ​നി​ന്ന്​ ആ​ല​പ്പു​ഴ​ക്ക്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കേ​റെ. അ​വ​ധി​ദി​വ​സ​ത്തെ വ​രു​മാ​ന​ത്തി​ൽ വ​ൻ​വ​ർ​ധ​ന. തി​ര​ക്ക്​ ഏ​റി​യ​തോ​ടെ നി​ല​വി​ലെ ചെ​റി​യ​ബോ​ട്ട്​ ​മാ​റ്റി പ​ക​രം വ​ലി​യ ത​ടി​ബോ​ട്ട്​ ഇ​റ​ക്കാ​നും തീ​രു​മാ​ന​മാ​യി. ര​ണ്ടു​ദി​വ​സ​ത്തി​ന​കം വ​ലി​യ​ബോ​ട്ട്​ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്ന്​ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ന​ജീ​ബ്​ അ​റി​യി​ച്ചു. അ​വ​ധി​ദി​വ​സ​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ കു​ടും​ബ​സ​മേ​തം ആ​ളു​ക​ളെ​ത്തി​യ​തോ​ടെ​യാ​ണ്​ വ​രു​മാ​നം 30,500 രൂ​പ​യാ​യി ഉ​യ​ർ​ന്ന​ത്. ബോ​ട്ട്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ച ഈ​മാ​സം ഒ​ന്നി​ന്​ 5000 രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം. പി​ന്നീ​ട്​ ഒ​​​ാ​രോ​ദി​വ​സ​വും ഗ​ണ്യ​മാ​യി ഉ​യ​ർ​ന്നു. കോ​ട്ട​യം-​ആ​ല​പ്പു​ഴ ജ​ല​പാ​ത​യി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ര​ണ്ട​ു​ബോ​ട്ടു​ക​ള​ു​ടെ ക​ണ​ക്കാ​ണി​ത്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക്​ എ​ത്തു​ന്ന ഒ​രു​ബോ​ട്ട്​ സ​ർ​വി​സി​​െൻറ ക​ണ​ക്കു​കൂ​ടി കൂ​ട്ടി​യാ​ൽ വ​രു​മാ​നം പി​ന്നെ​യും കൂ​ടും.

കോ​ടി​മ​ത​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച സ​ർ​വി​സി​​െൻറ വ​രു​മാ​നം തു​ട​ക്ക​ത്തി​ൽ 7000 രൂ​പ​യി​ൽ​നി​ന്ന്​ 10,000 ആ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, അ​വ​ധി​ദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച 12,300 രൂ​പ​യും മ​ഹാ​ന​വ​മി ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്​​ച 13,500 രൂ​പ​യും വ​രു​മാ​ന​നേ​ട്ട​മു​ണ്ടാ​ക്കി. രാ​വി​ലെ 11.30നും ​ഉ​ച്ച​ക്ക്​ ഒ​ന്നി​നും പു​​റ​പ്പെ​ടു​ന്ന ബോ​ട്ടി​ലാ​ണ്​ തി​ര​ക്കേ​റെ. കോ​ട്ട​യം സ്​​റ്റേ​ഷ​നി​ലെ ര​ണ്ടും ആ​ല​പ്പു​ഴ സ്​​റ്റേ​ഷ​നി​ലെ ഒ​ന്നും ഉ​ൾ​പ്പെ​ടെ കോ​ട്ട​യം-​ആ​ല​പ്പു​ഴ റൂ​ട്ടി​ൽ മൂ​ന്നു​ബോ​ട്ടു​ക​ളാ​ണ്​ ഓ​ടു​ന്ന​ത്. ഇ​തി​ൽ കോ​ട്ട​യം സ്​​റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത ചെ​റി​യ​ബോ​ട്ട്​ മാ​റ്റി​ വ​ലി​യ​ ത​ടി​ബോ​ട്ട്​ അ​ടു​ത്ത​ദി​വ​സം ഓ​ടി​ത്തു​ട​ങ്ങും. വി​നോ​ദ​സ​ഞ്ചാ​രം ല​ക്ഷ്യ​മി​ട്ട്​​ നി​ർ​മി​ച്ച കോ​ട്ട​യം-​ആ​ല​പ്പു​ഴ എ.​സി ബോ​ട്ട്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 18 രൂ​പ മു​ട​ക്കി​യാ​ൽ കോ​ട്ട​യ​ത്തു​നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യാം. രാ​വി​ലെ 6.45നും 11.30​നും ഉ​ച്ച​ക്ക്​ ഒ​ന്നി​നും വൈ​കീ​ട്ട്​ 3.30നും 5.15​നു​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ രാ​വി​ലെ 7.15നും 9.15​നും 11.30നും ​ഉ​ച്ച​ക്ക്​ 2.15നും ​വൈ​കീ​ട്ട്​ 5.15നു​മാ​ണ്​ കോ​ടി​മ​ത​യി​ലേ​ക്ക്​ ട്രി​പ്പു​ണ്ടാ​വു​ക. രാ​ത്രി 9.15നു​ള്ള സ​ർ​വി​സ്​ കാ​ഞ്ഞി​രം ജെ​ട്ടി​യി​ൽ അ​വ​സാ​നി​പ്പി​ക്കും.​

Loading...
COMMENTS