വീടും വഴിയും വെള്ളത്തിൽ മുങ്ങി; പദ്മാക്ഷിയുടെ അന്ത്യയാത്ര വള്ളത്തിൽ
text_fields
കോട്ടയം: വീടും വഴിയും വെള്ളത്തിൽ മുങ്ങിയതോടെ വള്ളത്തിൽ വയോധികയുടെ അന്ത്യയാത ്ര.
ചെങ്ങളം പാലാത്രവീട്ടിൽ പരേതനായ പങ്കജാക്ഷെൻറ ഭാര്യ പദ്മാക്ഷിയുടെ (85) മൃതദേ ഹമാണ് കിലോമീറ്ററുകൾ ‘െവള്ളത്തിലൂടെ’ കൊണ്ടുപോയി സംസ്കരിച്ചത്.
കോട്ടയം- കുമരകം പാതയിൽനിന്ന് ചെങ്ങളം എസ്.എൻ.ഡി.പി 33ാം നമ്പർ ശാഖ ശ്മശാനത്തിലേക്കുള്ള റോ ഡിൽ കഴുത്തറ്റം വെള്ളം നിറഞ്ഞതോടെ മൂന്നു വള്ളത്തിലായി കർമികളും ബലിയിടാനുള്ളവരും അടുത്ത ബന്ധുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വള്ളത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതിനാൽ പെൺമക്കൾ അടക്കമുള്ള സ്ത്രീകളെയും ഒഴിവാക്കിയിരുന്നു.
കാവാലം കൊച്ചിശ്ശേരി സ്വദേശിനിയായ പദ്മാക്ഷി എട്ടുവർഷമായി മൂത്തമകൾ ജഗദമ്മക്കൊപ്പം ചെങ്ങളത്തെ വീട്ടിലായിരുന്നു താമസം. കനത്തമഴയിൽ വീടും പരിസരവും വെള്ളത്തിൽ മുങ്ങിയതിെൻറ ആഘാതത്തിൽ രക്തസമ്മർദം ഉയർന്ന് തലകറങ്ങിവീഴുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ബന്ധുക്കളും നാട്ടുകാരും പദ്മാക്ഷിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായത്തിെൻറ അവശതക്കൊപ്പം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാരും വിധിയെഴുതി. ട്യൂബ് അടക്കമുള്ള രക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച് ഡിസ്ചാർജ് വാങ്ങി വീണ്ടും വീട്ടിലേെക്കത്തി. നാലുദിവസത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടിലെത്തിയപ്പോഴേക്കും ജലനിരപ്പ് ഉയർന്നിരുന്നു.
വീട്ടിലുള്ളവരും അയൽവാസികളും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയെങ്കിലും രോഗബാധിതയായ അമ്മയെ നോക്കാൻ മൂത്തമകൾ ജഗദമ്മയും അനുജത്തി വിജയമ്മയും കാവലിരുന്നു. ജലനിരപ്പ് ക്രമാതീതമായതോടെ അമ്മയുടെ കിടപ്പ് ഊണുമേശയിലേക്കായി. കല്ലുകൾവെച്ച് ഒരോമണിക്കൂറും ഊണുമേശ ഉയർത്തിയായിരുന്നു സംരക്ഷണം. വ്യാഴാഴ്ച വൈകീട്ട് ആറിനായിരുന്നു അന്ത്യം. വീടും വഴിയും പരിസരവുമെല്ലാം ജലമെടുത്തതോടെ ‘വഞ്ചിയായിരുന്നു ഏക ആശ്രയം. വെള്ളംനിറഞ്ഞ പാതയിലൂടെ കിലോമീറ്ററുകൾ വള്ളം തുഴഞ്ഞാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്.
അടുത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും കാണാൻ അവസരമൊരുക്കിയശേഷം വെള്ളിയാഴ്ച ഉച്ചക്ക് 12.15നായിരുന്നു സംസ്കാരം. ചെങ്ങളത്തുനിന്ന് ശ്മശാനത്തിലേക്കുള്ള യാത്രയിൽ തുഴച്ചിലുക്കാരനടക്കം നാലുപേർ മാത്രമാണ് മൃതദേഹം കയറ്റിയ വള്ളത്തിലുണ്ടായിരുന്നത്. സംസ്കാര ചടങ്ങുകൾക്ക് കാർമികത്വം വഹിക്കാൻ കർമികൾ രണ്ടാമത്തെ വള്ളത്തിലും ബലിയിടാനുള്ള മൂന്നുപേരും കൊച്ചുമക്കൾ അടക്കമുള്ള അടുത്ത ബന്ധുക്കളും മൂന്നാമത്തെ വള്ളത്തിലുമാണ് ശ്മശാനത്തിലെത്തിയത്. വള്ളത്തിലിരുന്ന് കർമങ്ങൾ പൂർത്തിയാക്കിയായിരുന്നു സംസ്കാരം. ശ്മശാനത്തിന് ചുറ്റുമുള്ള മുഴുവൻ വീടുകളും വെള്ളത്തിൽ മുങ്ങിയിരുന്നു. മക്കൾ: ജഗദമ്മ, വിജയമ്മ, ഐഷമ്മ, പരേതയായ ലളിതമ്മ. മരുമക്കൾ: രാജു, ഗോപിദാസ്, സുരേന്ദ്രൻ, അശോകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
