അവിശ്വാസ പ്രമേയത്തെ ജോസ് വിഭാഗം നേരിട്ടാൽ യു.ഡി.എഫിൽ വീണ്ടും പ്രതിസന്ധി

09:46 AM
28/06/2020

കോട്ടയം: യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോട്ടയം ജില്ല പഞ്ചായത്തിൽ അവസാന ഒരുവർഷം കേരള കോൺഗ്രസിന് എന്ന യു.ഡി.എഫിലെ നേരത്തേയുള്ള ധാരണ അനുസരിച്ച് 2019 ജൂലൈയിലാണ് കോൺഗ്രസ് സ്ഥാനം രാജിവെച്ചത്. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ പ്രസിഡൻറ് സ്ഥാനത്തിനായി പോരടിച്ചെങ്കിലും കോൺഗ്രസ് ഇടപെട്ട് ജോസ് വിഭാഗത്തിലെ അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കലിന് അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു. ഈ അനുനയചർച്ചയിൽ ആറുമാസം ഇരുവിഭാഗങ്ങൾക്ക് പ്രസിഡൻറ് സ്ഥാനമെന്ന ധാരണ ഉണ്ടായിരുന്നുെവന്ന വാദം ഉയർത്തിയാണ് ജോസഫ് വിഭാഗം ഇപ്പോൾ രാജി ആവശ്യപ്പെട്ടത്. 

ഇങ്ങനെയൊരു ധാരണയില്ലെന്ന് ജോസ് വിഭാഗം വ്യക്തമാക്കിയതോടെയാണ് തർക്കം രൂക്ഷമായതും രാജിവെക്കാൻ യു.ഡി.എഫ് ജോസ് വിഭാഗത്തിന് നിർദേശം നൽകിയതും. ജോസ് വിഭാഗം യു.ഡി.എഫ് നിർദേശം തള്ളിയതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്ന് പ്രസിഡൻറിനെ പുറത്താക്കാനുള്ള പി.ജെ. ജോസഫ് വിഭാഗത്തി​​െൻറ തീരുമാനം. ചങ്ങനാശ്ശേരിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.  

22 അംഗ ജില്ല പഞ്ചായത്തിൽ കോൺഗ്രസ്- എട്ട്, കേരള കോൺഗ്രസ്- ആറ്, സി.പി.എം -ആറ്, സി.പി.ഐ -ഒന്ന്, കേരള ജനപക്ഷം- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസ പ്രമേ‍യം അവതരിപ്പിക്കാൻ ആകെ അംഗസംഖ്യയുടെ മൂന്നിലൊന്ന് പേരുടെ പിന്തുണ വേണം. ഒരു വനിതയടക്കം രണ്ടുേപരുടെ പിന്തുണയാണ് ജോസഫ് വിഭാഗത്തിനുള്ളത്. അവിശ്വാസം അവതരിപ്പിച്ച്​ ജോസ് വിഭാഗം അതിനെ നേരിടാൻ തീരുമാനിച്ചാൽ, ഇടതുപക്ഷം രാഷ്​ട്രീയ അടവുനയം എന്ന നിലപാടെടുത്താൽ യു.ഡി.എഫ് പ്രമേ‍യം പരാജയപ്പെടും. ജില്ല പഞ്ചായത്തിൽ ഈ അടവുനയം ആവർത്തിക്കുമോ എന്നു മാത്രമേ കാണാനുള്ളൂ.

Loading...
COMMENTS