കോട്ടയം ജില്ല പഞ്ചായത്ത്​: രാ​ജി​യി​ല്ലെന്ന്​ ജോ​സ്​ പ​ക്ഷം; നിലപാട്​ കടുപ്പിച്ച്​ കോൺഗ്രസ്

  • ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​െൻറ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം ജോ​സ്​ വി​ഭാ​ഗ​ത്തി​െൻറ  നി​ല​പാ​ടി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു

09:39 AM
28/06/2020
jose-k-mani-and-pj-joseph

കോ​ട്ട​യം: ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം മു​ൻ​ധാ​ര​ണ​പ്ര​കാ​രം ഉ​ട​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​​ശ്യം ശ​ക്ത​മാ​ക്കി കോ​ൺ​ഗ്ര​സ്​. മു​ന്ന​ണി തീ​രു​മാ​നം ഇ​നി​യും നീ​ട്ടി​ക്കൊ​ണ്ടു​പോ​ക​രു​തെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ്​ വി​ഭാ​ഗ​ത്തോ​ട്​ കോ​ൺ​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നേ​ര​േ​ത്ത എ​ടു​ത്ത നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ ജോ​സ്​ കെ. ​മാ​ണി​യും സം​സ്ഥാ​ന ജ​ന​റ​ൽ സെ​​ക്ര​ട്ട​റി സ്​​റ്റീ​ഫ​ൻ ജോ​ർ​ജും വ്യ​ക്ത​മാ​ക്കി. പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം രാ​ജി​വെ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സെ​ബാ​സ്​​റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലും അ​റി​യി​ച്ചു.

അ​തി​നി​ടെ ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ ചേ​ർ​ന്ന ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​​​െൻറ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം രാ​ജി​വെ​ക്കി​ല്ലെ​ന്ന ജോ​സ്​ വി​ഭാ​ഗ​ത്തി​​​െൻറ  നി​ല​പാ​ടി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം രാ​ജി​വെ​പ്പി​ക്കാ​നാ​യി കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ശ​ക്ത​മാ​യ നി​ല​പാ​ട്​ എ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ​ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജി നീ​ട്ടി​ക്കൊ​ണ്ടു​പോ​യാ​ൽ ത​ങ്ങ​ൾ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​േ​ല​ക്ക്​ നീ​ങ്ങു​മെ​ന്നും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ജോ​സ​ഫ്​ പ​ക്ഷം നേ​തൃ​യോ​ഗം ചേ​രു​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ ജോ​സ്​ വി​ഭാ​ഗ​ത്തി​നെ​തി​രെ നി​ല​പാ​ട്​ ക​ടു​പ്പി​ച്ച്​ കോ​ൺ​ഗ്ര​സ്​ രം​ഗ​ത്തു​വ​ന്ന​ത്. 

ഇ​നി​യും മു​ന്ന​ണി തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ ജോ​സ്​ പ​ക്ഷ​ത്തി​നെ​തി​രെ നി​ല​പാ​ട്​ ക​ടു​പ്പി​ക്കാ​നാ​ണ്​ കോ​ൺ​ഗ്ര​സ്​ തീ​രു​മാ​നം. ഇ​ക്കാ​ര്യം ജോ​സ്​ കെ. ​മാ​ണി​യെ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം അ​റി​യി​ച്ചു​ക​ഴി​ഞ്ഞു. ഈ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജി വൈ​കി​െ​ല്ല​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കോ​ൺ​ഗ്ര​സും യു.​ഡി.​എ​ഫും. മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ളും ജോ​സ്​ വി​ഭാ​ഗ​ത്തി​നെ​തി​രെ രം​ഗ​ത്തു​ണ്ട്. മു​ന്ന​ണി മ​ര്യാ​ദ​പാ​ലി​ക്കാ​ൻ ജോ​സ്​ കെ. ​മാ​ണി ത​യാ​റാ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Loading...
COMMENTS