അറുപുറയിലെ ദമ്പതികളുടെ തിരോധാനം: ക്രൈംബ്രാഞ്ച് സംഘം അജ്മീരിലേക്ക്
text_fieldsകോട്ടയം: അറുപുറയിലെ ദമ്പതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം അജ്മീരിലേക്ക്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സേവ്യർ സെബാസ്റ്റ്യെൻറ നേതൃത്വത്തിലുള്ള സംഘമാണ് അടുത്തയാഴ്ച രാജസ്ഥാനിലെ അജ്മീരിലേക്ക് യാത്രതിരിക്കുന്നത്. ദുരൂഹതയുടെ 10 മാസം പിന്നിടുേമ്പാൾ കാണാതായ കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കണ്ടെത്താൻ സഹായകരമായ രീതിയിൽ ചില സൂചനകൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് രാജസ്ഥാനിലേക്ക് പോകുന്നത്.
അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഹാഷിമിെൻറയും ഹബീബയുടെയും ബന്ധുക്കളിൽനിന്ന് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഹാഷിമിെൻറ കുട്ടികളടക്കമുള്ളവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം അജ്മീരിലേക്ക് പുറപ്പെടുന്നത്. പോകാൻ സാധ്യതയുള്ള ഏർവാടി, മുത്തുപ്പേട്ട, ബീമാപള്ളി, ആറ്റാൻകര തുടങ്ങിയ ദർഗകൾ കേന്ദ്രീകരിച്ച്, േനരേത്ത കേസ് അന്വേഷിച്ച പൊലീസ് വിശദ അന്വേഷണം നടത്തിയിരുന്നു. അന്ന് സൈബർ സെല്ലിെൻറ സഹായത്തോടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയുള്ള അന്വേഷണത്തിൽ രൂപസാദൃശ്യമുള്ള ചിലരെ കണ്ടുമുട്ടിയെന്ന തരത്തിലുള്ള ചില സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇക്കാര്യങ്ങളടക്കം പരിശോധനക്ക് വിധേയമാക്കിയാണ് പുതിയ നീക്കം.
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ദമ്പതികളുടെ ചിത്രം സഹിതമുള്ള ലുക്ക്ഒൗട്ട് േനാട്ടീസ് പതിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. ലോക്കൽ പൊലീസിെൻറ അന്വേഷണത്തിൽ ഫലം കാണാതെ വന്നതോടെ ഡിസംബർ ആദ്യവാരമാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. 2017 ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിലാണ് ദമ്പതികളെ കാണാതായത്. രാത്രി ഒമ്പതിന് പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ വീട്ടിൽനിന്ന് കാറിൽ പോയ ഇവർ പിന്നീട് തിരിച്ചുവന്നില്ല.
വീടിന് തൊട്ടുചേർന്ന് ഒറ്റക്കണ്ടത്തിൽ സ്റ്റോഴ്സ് എന്ന പേരിൽ പലചരക്കുകട നടത്തുകയായിരുന്നു ഹാഷിം. പുതിയ ഗ്രേ കളർ മാരുതി വാഗണർ കാറിെൻറ (KL-05 AJ-TEMP-7183) വായ്പയൊഴിച്ചാൽ മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലായിരുന്നു. മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, പഴ്സ്, ലൈസൻസ് എന്നിവയും എടുത്തിരുന്നില്ല. തുടർന്ന് വീട്ടുകാർ കുമരകം പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലെ സി.സി ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ വിവരംകിട്ടിയില്ല. ആറ്റിൽപോയതാണെന്ന സംശയത്തിൽ താഴത്തങ്ങാടി ആറ്റിലും സമീപത്തെ കൈത്തോടുകളിലും സി ഡാക്കിെൻറയും നേവിയുടെയും സ്വകാര്യ മുങ്ങൽ വിദഗ്ധസംഘവും പരിശോധന നടത്തിയിരുന്നു. കാണാതായതിെൻറ തലേന്ന് ഹാഷിം ഒറ്റക്ക് പീരുമേട്ടിൽ എത്തിയതായി മൊബൈൽ ടവർ ലൊക്കേഷനും സി.സി ടി.വി കാമറയും പരിശോധിച്ചതിൽ തെളിഞ്ഞതോടെ ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.