Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസിൽനിന്ന്​ വീണ്​...

ബസിൽനിന്ന്​ വീണ്​ വീട്ടമ്മക്ക്​ ഗുരുതര പരിക്ക്​

text_fields
bookmark_border
കോട്ടയം: സ്വകാര്യ ബസിൻെറ വാതിൽപടിയിൽനിന്ന് വീണ് വീട്ടമ്മക്ക് ഗുരുതര പരിക്ക്. കുടമാളൂർ കോട്ടമുറിക്കൽ തോമസിൻെറ ഭാര്യ പെണ്ണമ്മക്കാണ് (57) പരിക്കേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയാംകുടി മധുരവേലി പ്ലാമൂട് ജങ്ഷനിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു അപകടം. ബസിലേക്ക് കയറുന്നതിനിടെ പടിക്കെട്ടിൽനിന്ന് വീഴുകയായിരുന്നു. എന്നാൽ, ഇൗ സമയം ബസ് മന്നോട്ടെടുക്കുകയും ഇവരുടെ കാലിലൂടെ കയറുകയും ചെയ്തു. ശബരിമല തീർഥാകടർക്ക് സൗകര്യമില്ല -ബി.ജെ.പി കോട്ടയം: ശബരിമല നട തുറന്നിട്ടും തീർഥാകടർക്കുവേണ്ട സൗകര്യങ്ങളൊന്നും സർക്കാർ ഒരുക്കിയിട്ടില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എന്‍. ഹരി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഒരു മുന്നൊരുക്കവും പൂര്‍ത്തിയായിട്ടില്ല. ശബരിമല, കാനനപാത, പമ്പ എന്നിവിടങ്ങളില്‍ അപകടം നടന്നാല്‍ ആദ്യം രോഗിയെ എത്തിക്കേണ്ട കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും സൗകര്യങ്ങൾ ക്രമീകരിച്ചിട്ടില്ല. പ്രളയത്തില്‍ തകര്‍ന്ന ഓരുങ്കല്‍ പാലം, ഏയ്ഞ്ചല്‍പാലം, മൂക്കന്‍പെട്ടി എന്നിവയുടെ കൈവരികള്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നും ഹരി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story