Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:01 AM IST Updated On
date_range 17 Nov 2019 5:01 AM ISTകുമളിയിൽ ഇശ്ഖുറസൂൽ സംഗമം
text_fieldsbookmark_border
കുമളി: വൈദേശിക ആധിപത്യം വെല്ലുവിളി ഉയർത്തിയപ്പോഴും മറ്റ് അനേകം സന്ദർഭങ്ങളിലും രാജ്യസ്നേഹം ഉയർത്തിപ്പിടിച്ച ് ജീവത്യാഗം ചെയ്തവരാണ് രാജ്യത്തെ മുസ്ലിംകളെന്ന് ഈരാറ്റുപേട്ട പുത്തൻപള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി പറഞ്ഞു. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് കടക്കൽ ജുനൈദ് മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണകേരള ജമാഅത്ത് ഫെഡറേഷൻ, ജംഇയ്യതുൽ ഉലമ, ലജ്നത്തുൽ മുഅല്ലിമീൻ എന്നിവർ സംയുക്തമായാണ് നബിദിനത്തോടനുബന്ധിച്ച് സംഗമം സംഘടിപ്പിച്ചത്. ടൗണിലെ പൊതുവേദിയിൽ നടന്ന സമ്മേളനത്തിൽ ഷിയാസുദ്ദീൻ മൗലവി അധ്യക്ഷതവഹിച്ചു. കുമളി ഷംസുൽ ഇസ്ലാം ജമാഅത്ത് പ്രസിഡൻറ് അഹമ്മദ് കബീർ വിശിഷ്ടാതിഥികളെ ആദരിച്ചു. മുഹമ്മദ് റിയാസ് മൗലവി, സ്വാലിഹ് ഹാജി, മുജീബ് റഹ്മാൻ മൗലവി, എ. അബ്ദുസ്സലാം, കെ.എസ്. മുഹമ്മദ് കുട്ടി, അഷ്റഫ് പീരുമേട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story