വിജയം പുതുക്കി അലക്‌സ്‌ ഷാജി

05:01 AM
09/11/2019
പാലാ: സ്വന്തം സമയം പുതുക്കി അലക്‌സ്‌ ഷാജി. ജൂനിയർ ആൺകുട്ടികളുടെ 400 മീ. ഹർഡിൽസിൽ കഴിഞ്ഞതവണ സ്വർണത്തോടെ കുറിച്ച സമയം ഇത്തവണ പുതുക്കിയാണ് അലക്‌സ്‌ താരമായത്. പാലാ സൻെറ് തോമസ്‌ സ്‌കൂളിലെ പ്ലസ്‌ വൺ വിദ്യാർഥിയായ അലക്‌സ്‌ 58 സെക്കൻഡുകൊണ്ടാണ് കടമ്പകൾ താണ്ടിയത്. കഴിഞ്ഞതവണ ഒരുമിനിറ്റായിരുന്നു സമയം. പാലാ സൻെറ് തോമസിലെതെന്ന ജിസ്‌ ബേബി രണ്ടാമതായി. 58.01 സെക്കൻഡാണ് ജിസിൻെറ സമയം. പത്താം ക്ലാസുകാരനായ ജിസ്‌ ബേബി 110 മീറ്റർ ഹർഡിൽസിലും സ്വർണം നേടിയിരുന്നു.
Loading...