കിരീടത്തിനരികെ പൂഞ്ഞാർ എസ്.എം.വി ​

05:01 AM
09/11/2019
പാലാ: കായികാചാര്യൻ കെ.പി. തോമസ് മാഷിൻെറ കൈപിടിച്ചെത്തിയ പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസ് റവന്യൂ ജില്ല കായിക കീരിടത്തിലേക്ക്. രണ്ടുദിനം പിന്നിടുേമ്പാൾ 135 പോയൻറുമായി എസ്.എം.വി കുതിപ്പ് തുടരുന്നു. 17 വീതം സ്വർണവും വെള്ളിയും 12 വെങ്കലവും അടക്കമാണ് നേട്ടം. ഈവർഷം സ്കൂളിൽ ആരംഭിച്ച തോമസ് മാഷ് അക്കാദമിയിലെ കായികതാരങ്ങളാണ് എസ്.എം.വിയുടെ മിന്നും പ്രകടനത്തിന് അടിത്തറയിട്ടത്. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമായി പാലാ സൻെറ് മേരീസ് ഗേൾസ് എച്ച്.എസ്.എസാണ് രണ്ടാമത് (64 പോയൻറ്). അഞ്ച് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമായി 46 പോയൻറ് നേടിയ പാലാ സൻെറ് തോമസ് സ്കൂളിനാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കുറുമ്പനാടം സൻെറ് പീറ്റേഴ്സ് സ്കൂളാണ് നാലാമത്. പൂഞ്ഞാർ എസ്.എം.വി സ്കൂളിൻെറ വിജയക്കുതിപ്പിൻെറ പിൻബലത്തിൽ സബ് ജില്ല വിഭാഗത്തിൽ ഈരാറ്റുപേട്ട സബ് ജില്ലയും പുതുചരിത്രം കുറിക്കാനൊരുങ്ങുകയാണ്. 22 സ്വർണവും 18 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 206 പോയൻറുമായാണ് ഇവരുടെവിജയകുതിപ്പ്. ആകെ 69 ഇനങ്ങൾ പൂർത്തിയായപ്പോൾ 14 സ്വർണവും 20 വെള്ളിയും അഞ്ച് വെങ്കലവുമായി 151 പോയേൻറാടെ പാലാ രണ്ടാമതും അഞ്ചു സ്വർണവും അഞ്ചു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 47 പോയൻറുമായി ചങ്ങനാശ്ശേരി മൂന്നാമതുമാണ്. 200 മീറ്ററും 4X 100 മീറ്റർ റിലേയും വെള്ളിയാഴ്ച മേളയിൽ ആവേശം പകർന്നു. സീനിയർ വിഭാഗം രണ്ടുദിവസത്തെ ഇടവേളക്കുശേഷം തിങ്കളാഴ്ചയാണ് ഇനി മത്സരം. വേഗരാജാക്കന്മാരെ അന്നറിയാം. തിങ്കളാഴ്ച ൈവകീട്ടോടെ മേളക്ക് സമാപനമാകും.
Loading...