Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാളയാർ:...

വാളയാർ: മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് മാർച്ച് ചെയ്​ത വെൽഫെയർ പാർട്ടി നേതാക്കളെ അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: വാളയാർ കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയ ുടെ പരിപാടിയിലേക്ക് വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പൊലീസ് തടയുകയും പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര, സാമൂഹിക പ്രവർത്തക വിനീത വിജയൻ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാളയാർ കേസിൽ പ്രതികൾ രക്ഷപ്പെടാൻ കാരണം ആഭ്യന്തരവകുപ്പിൻെറ പരാജയമാണെന്ന് മാർച്ചിന് നേതൃത്വം നൽകിയ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി പറഞ്ഞു. വാളയാർ കൊലപാതകത്തിൻെറ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെക്കണം. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമത്തിൻെറ ഭാഗമാണ് നേതാക്കളുടെ അറസ്റ്റ്. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിനീത വിജയനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നേതാക്കളെ ജാമ്യത്തിൽ വിട്ടയച്ചു. സമരത്തിന് അഡ്വ. അനിൽകുമാർ, എം. ഖുതുബ്, ആരിഫ ബീവി, മുംതാസ് ബീഗം, ഷറഫുദ്ദീൻ കമലേശ്വരം തുടങ്ങിയവർ നേതൃത്വം നൽകി. Photo Caption: Sreeja WPI Arrest .jpg മുഖ്യമന്ത്രിയുടെ പരിപാടി സ്ഥലത്തേക്ക് വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ മാർച്ചിനിടയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകരയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story