Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅരിപ്പൊടിയിൽ മായം;...

അരിപ്പൊടിയിൽ മായം; മൂന്നുപേർക്ക് ഭക്ഷ്യവിഷബാധ

text_fields
bookmark_border
പൊന്നാനി: നരിപ്പറമ്പിലെ കടയിൽനിന്ന് വാങ്ങിയ അരിപ്പൊടി ഉപയോഗിച്ച് ദോശയുണ്ടാക്കി കഴിച്ച മൂന്നുപേർക്ക് ഭക്ഷ്യവിഷബാധ. നരിപ്പറമ്പ് സ്വദേശിയായ നൗഷാദ്, നൗഷാദിൻെറ ഭാര്യ, മാതാവ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ദോശ ഉണ്ടാക്കുമ്പോൾ തന്നെ നിറവ്യത്യാസവും രുചിമാറ്റവും ഉണ്ടായിരുന്നു. കഴിച്ചവർക്ക് വയറുവേദയും ഛർദിയും അനുഭവപ്പെട്ടു. പടിയത്ത് ഫുഡ് പ്രൊഡക്റ്റ് വിപണിയിലിറക്കുന്ന 'എക്സലൻറ്' അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ ദോശ കഴിച്ച മൂന്നു പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യസുരക്ഷവിഭാഗത്തിന് പരാതി നൽകി. എന്നാൽ, തങ്ങളുടെ അരിപ്പൊടി ശുദ്ധമാണെന്ന് നിർമാണകമ്പനി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story