Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2019 5:01 AM IST Updated On
date_range 29 Sept 2019 5:01 AM ISTപാകിസ്താനിൽ സ്ഫോടനം: രാഷ്ട്രീയ നേതാവടക്കം മൂന്നുപേർ കൊല്ലപ്പെട്ടു
text_fieldsbookmark_border
കറാച്ചി: ബലൂചിസ്താൻ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ രാഷ്ട്രീയ നേതാവുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെ ട്ടു. ജംഇയ്യതുൽ ഉലമായെ ഇസ്ലാം (ഫസൽ) നേതാവ് മൗലാന മുഹമ്മദ് ഹനീഫ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഖില അബ്ദുല്ല ജില്ലയിലെ ചമൻ മേഖലയിൽ റോഡരികിൽ നിർത്തിയിട്ട ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മൗലാന ഹനീഫിനെ ആശുപത്രിയിെലത്തിക്കും മുേമ്പ മരിച്ചതായി ചമൻ അസി. കമീഷണർ യാസിർ ദാശ്തി പറഞ്ഞു. 12 വയസ്സുകാരനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിലുൾപ്പെടും. അഫ്ഗാൻ അതിർത്തിയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണ് ചമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story