Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:01 AM IST Updated On
date_range 28 Sept 2019 5:01 AM ISTമജീഷ്യന്‍ കണ്ണന്മോെൻറ പ്രവചനം യാഥാർഥ്യമായി
text_fieldsbookmark_border
മജീഷ്യന്‍ കണ്ണന്‍മോൻെറ പ്രവചനം യാഥാർഥ്യമായി പാലാ: ഉപതെരഞ്ഞെടുപ്പ് വിജയിയെക്കുറിച്ചുള്ള മജീഷ്യൻ കണ്ണൻമോൻെറ പ്രവചനം കിറുകൃത്യം. വിജയിയായ മാണി സി. കാപ്പന് ലഭിക്കുന്ന ആകെ വോട്ട് 54000നും 55000നും ഇടയിലെന്നും ഭൂരിപക്ഷവും 2500നും 3000നും ഇടയിലെന്നും കണ്ണൻമോൻെറ പ്രവചനരേഖയിൽ രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിനും ഒരാഴ്ച മുമ്പാണ് വിജയി ആരാണെന്നും അദ്ദേഹത്തിന് കിട്ടുന്ന ആകെ വോട്ടും ഭൂരിപക്ഷവും എത്രയാണെന്നും രേഖപ്പെടുത്തിയ പ്രവചനരേഖ കവറിലാക്കി, പെട്ടിയിലിട്ട് മജീഷ്യന്‍ കണ്ണൻമോന്‍ പാലാ കിഴതടിയൂർ ബാങ്കിൻെറ ലോക്കറിൽ വെച്ചത്. കവറിനു പുറത്തും പെട്ടിക്കു പുറത്തും സാക്ഷികളായി പാലാ നഗരസഭ ചെയര്‍പേഴ്‌സൻ ബിജി ജോജോ, കിഴതടിയൂർ ബാങ്ക് പ്രസിഡൻറ് ജോര്‍ജ് സി. കാപ്പൻ, മാധ്യമപ്രവർത്തകൻ ടി.എൻ. രാജൻ എന്നിവർ പേരെഴുതി ഒപ്പിട്ടിരുന്നു. കവറും പെട്ടിയും സീൽ ചെയ്താണ് ബാങ്ക് ലോക്കറിൽ വെച്ചത്. സാക്ഷികളായി ഒപ്പിട്ട പ്രമുഖരുടെയും നിയുക്ത എം.എൽ.എ മാണി സി. കാപ്പൻ മറ്റു വിശിഷ്ട വ്യക്തികൾ എന്നിവരുടെയും സാന്നിധ്യത്തിലാണ് കണ്ണൻമോൻെറ പ്രവചനപ്പെട്ടി ബാങ്ക് ലോക്കറിൽനിന്ന് എടുത്ത് തുറന്നത്. തുടർന്ന് സീൽ ചെയ്ത കവർ പൊട്ടിച്ച് കിഴതടിയൂർ ബാങ്ക് പ്രസിഡൻറ് ജോർജ് സി. കാപ്പൻ പ്രവചനം വായിച്ചു. രാമപുരം വെള്ളിലാപ്പിള്ളി സൻെറ് ജോസഫ്‌സ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ കണ്ണൻമോൻ എന്ന എസ്. അഭിനവ് കൃഷ്ണ ഒമ്പത് വർഷമായി മാജിക് രംഗത്തുണ്ട്. സിനിമയിലും അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story