Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:01 AM IST Updated On
date_range 21 Sept 2019 5:01 AM ISTപി.സി. ജോര്‍ജിനൊപ്പമുള്ളവർ കടയിൽ അക്രമം നടത്തിയെന്ന് പരാതി
text_fieldsbookmark_border
ഈരാറ്റുപേട്ട: എൻ.ഡി.എ സ്ഥാനാർഥിക്കു വേണ്ടി വോട്ട് ചോദിക്കാനെത്തിയ പി.സി. ജോർജ് എം.എൽ.എയും വ്യാപാരിയും തമ്മിൽ വാ ക്കേറ്റം. ഒപ്പമുണ്ടായിരുന്നവർ കടയിൽ അക്രമം നടത്തിയെന്നു പരാതി. മൂന്നിലവ് പഞ്ചായത്തിലെ കുരിശുങ്കൽപറമ്പിൽ സിബിയുടെ ബേക്കറിക്കു നേരെയാണ് ആക്രമണം. വ്യാഴാഴ്ച രാവിലെ 11നാണു സംഭവം. കടയിലെത്തിയ പി.സി. ജോർജും സിബിയും വാക്തർക്കമുണ്ടായി. എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നവർ കടയിലെ അലമാരക്ക് കേടുപാടു വരുത്തി. ഭരണികൾ എറിഞ്ഞുടച്ചു. സിബി മേലുകാവ് പൊലീസിൽ പരാതി നൽകി. കടയുടമ പ്രകോപനപരമായി സംസാരിച്ചപ്പോൾ കൂടുതൽ പ്രവർത്തകർ കടയിലേക്ക് എത്തുക മാത്രമാണ് ഉണ്ടായതെന്ന് പി.സി. ജോർജ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story