Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോസ്​ ടോമി​െൻറ...

ജോസ്​ ടോമി​െൻറ തുറന്ന വാഹന പര്യടനത്തിന്​ തുടക്കം

text_fields
bookmark_border
ജോസ് ടോമിൻെറ തുറന്ന വാഹന പര്യടനത്തിന് തുടക്കം പാലാ: യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിൻെറ പാലാ നിയോജക മണ്ഡലത്തി ലെ തുറന്ന വാഹനത്തിലെ പര്യടനത്തിന് തുടക്കമായി. ഓരോ സ്വീകരണ കേന്ദ്രത്തിലും ചിഹ്നമായ പൈനാപ്പിൾ നൽകി സ്ഥാനാർഥിയെ നാട്ടുകാർ സ്വീകരിച്ചു. ആവേശകരമായ സ്വീകരണമാണ് സ്ഥാനാർഥിക്ക് ഓരോ കേന്ദ്രത്തിലും ലഭിച്ചത്. ചേർപ്പുങ്കൽ പള്ളിക്ക് സമീപം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പ് വിജയം ഉപതെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ആവശ്യം വന്നാൽ കണ്ടറിഞ്ഞ് സഹായിക്കുന്ന സർക്കാറുണ്ടായിരുന്നു. എന്നാൽ, കെ.എം. മാണിയുടെ സ്വപ്‌നപദ്ധതിയായ കാരുണ്യപദ്ധതി പോലും തകർക്കാനാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുതൽ ശ്രമിച്ചത്. വയനാട് പ്രളയദുരിതത്തിൽപെട്ടവർക്ക് ഒരു പൈസപോലും നൽകിയില്ല. എല്ലാ രംഗത്തും ഈ സർക്കാർ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി എം.പി, എം.എൽ.എമാരായ എം. വിൻസൻെറ്, റോഷി അഗസ്റ്റിൻ, കെ.സി. ജോസഫ്, ഡോ. എൻ. ജയരാജ്, ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോഷി ഫിലിപ്പ്, യു.ഡി.എഫ് നേതാക്കളായ സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, പ്രഫ. സതീശ് ചൊള്ളാനി, സിബി പുറ്റനാനി, ജയ്‌മോൻ പരിപ്പീറ്റത്തോട്ട്, എ.കെ. ചന്ദ്രമോഹൻ, അനസ് കണ്ടത്തിൽ, ബെറ്റി റോയി, തോമസ് ജോർജ് എന്നിവർ സംസാരിച്ചു. രാവിലെ കൊഴുവനാൽ പഞ്ചായത്തിലെ മേവടയിൽനിന്നാണ് തുറന്ന വാഹന പ്രചാരണം ആരംഭിച്ചത്. നൂറുകണക്കിന് ബൈക്കുകളിൽ എത്തിയ യുവാക്കളുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകിയത്. മേവട, മൂലേത്തുണ്ടി കോളനി, തോടനാൽ, മനക്കുന്ന്, കളപ്പുരകോളനി കൊഴുവനാൽ എന്നിവിടങ്ങളിൽ കെ.എം. മാണിയുടെ ഛായാചിത്രവും പ്ലക്കാർഡുകളും ചിഹ്നമായ പൈനാപ്പിളും കൈകളിലേന്തിയാണ് സ്വീകരണം ഒരുക്കിയത്. ഉച്ചക്കുശേഷം മുത്തോലി പഞ്ചായത്തിലെ തുരുത്തിക്കുഴി ജങ്ഷനില്‍നിന്നാണ് പര്യടനത്തിന് തുടക്കമായത്. ജോസ് കെ. മാണി എം.പിയും തോമസ് ചാഴികാടൻ എം.പിയും തുറന്ന വാഹനത്തിലെ പ്രചാരണത്തിന് സ്ഥാനാർഥിക്കൊപ്പമുണ്ടായി. ജോസ് ടോമിൻെറ മണ്ഡല പര്യടനം ഞായറാഴ്ച ഭരണങ്ങാനം പഞ്ചായത്തിൽനിന്ന് ആരംഭിക്കും. ഉച്ചക്ക് 2.30ന് കയ്യൂർ വാർഡിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യും. അരങ്ങാപ്പാറ, ഉള്ളനാട് പ്രവിത്താനം മാർക്കറ്റ്, ചൂണ്ടച്ചേരി ബാങ്ക് ജങ്ഷൻ, ഭരണങ്ങാനം, ഇടപ്പാടി, അയ്യമ്പാറ, പാമ്പൂരാംപാറ, പഞ്ഞികുന്നേൽപീടിക, പ്രവിത്താനം കവല എന്നിവിടങ്ങളിൽ യോഗം നടക്കും. തിങ്കളാഴ്ച തലപ്പലം, കടനാട് പഞ്ചായത്തുകളിൽ യു.ഡി.എഫ് പര്യടനം നടത്തും. തൊഴിലാളി ഏകോപന സമിതി രൂപവത്കരിച്ചു പാലാ: ജോസ് ടോമിൻെറ വിജയത്തിന് യു.ഡി.എഫ് തൊഴിലാളി ഏകോപന സമിതി രൂപവത്കരിച്ചു. കെ.ടി.യു.സി എം, ഐ.എൻ.ടി.യു.സി യൂനിയനുകളിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളാണ് ഏകോപനസമിതിയിലുള്ളത്. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ഫിലിപ്പ് ജോസഫ് ചെയർമാനായും രാജൻ കൊല്ലംപറമ്പിൽ വൈസ് ചെയർമാനും ജോസ്‌കുട്ടി പൂവേലി ജനറൽ കൺവീനറുമായാണ് സമിതി രൂപവത്കരിച്ചത്. കെ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ജോസ് പുത്തൻകാല, ടോമി മൂലയിൽ, സന്തോഷ് മണർകാട്ട്, ജോബി കുറ്റിക്കാട്ട്, ഷിബു കരമുള്ളിൽ, ഷോജി ഗോപി, പി.വി. പ്രസാദ് ദിവാകരൻനായർ, ജിജി പോത്തൻ, പി.എച്ച്. നൗഷാദ്, ജോയി സ്കറിയ, ഹരിദാസ് അടിമത്തറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story