ആഷിഖ്​ അലിഖാ​െൻറ ചിത്രപ്രദർശനത്തിന്​ തുടക്കമായി

05:02 AM
15/09/2019
ആഷിഖ് അലിഖാൻെറ ചിത്രപ്രദർശനത്തിന് തുടക്കമായി പത്തനാട്: യുവചിത്രകാരൻ ആഷിഖ് അലിഖാൻെറ ചിത്രപ്രദർശനത്തിന് കങ്ങഴ പഞ്ചായത്ത് ഹാളിൽ തുടക്കമായി. സംസ്ഥാന യുവജനക്ഷേമവകുപ്പും കങ്ങഴ പഞ്ചായത്തും നടത്തിയ പ്രദർശനത്തിൻെറ ഉദ്ഘാടനം ഡോ. എൻ. ജയരാജ് എം.എൽ.എ നിർവഹിച്ചു. ഡൽഹി ജാമിയ മില്ലിയ യൂനിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റർ ഓഫ് ൈഫൻ ആർട്സും കേരള യൂനിവേഴ്സിറ്റിയിൽനിന്ന് ബാച്ചിലർ ഓഫ് ഫൈൻ ആർട്സും രണ്ടാം റാങ്കോടെയാണ് പൂർത്തിയാക്കിയത്. കർണാടക മൂഡെബിദ്രിയലെ ആൽവാസ് കോളജ് ഫൈൻ ആർട്സ് ഡിപ്പാർട്മൻെറിൽ തലവനായി. കേന്ദ്ര-സംസ്ഥാന ലളിതകലാ അക്കാദമിയുടെ ഫെലോഷിപ് നേടി. റിസർച്ച് സ്കോളറാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെയാണ് പ്രദർശനം. പഞ്ചായത്ത് പ്രസിഡൻറ് ബി. പ്രദീപ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ചന്ദ്രിക ചന്ദ്രൻ, പഞ്ചായത്ത് അംഗം മുകേഷ് കെ.മണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് കെ.ഗോപാൽ, കെ.എൻ. ശാരദ, ഷെറിൻ സലീം, നാസർ കങ്ങഴ, എ.എം. മാത്യു എന്നിവർ സംസാരിച്ചു.
Loading...