Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2019 5:01 AM IST Updated On
date_range 14 Sept 2019 5:01 AM ISTഓണാഘോഷം
text_fieldsbookmark_border
ചങ്ങനാശ്ശേരി: തുരുത്തി സഹൃദയ െറസിഡൻറ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻെറ അഞ്ചാമത് വാർഷികവും ഓണാഘോഷവും ശനിയാഴ്ച മൂന്നുമണിക്ക് സി.ഐ മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് മനോജ് മാത്യു പാലാത്ര അധ്യക്ഷത വഹിക്കും. തുടർന്ന് കലാപരിപാടികളും ലൈബ്രറി ഉദ്ഘാടനവും സ്‌കോളർഷിപ് വിതരണവും നടക്കും. പെരുന്ന മന്നം നഗർ െറസിഡൻറ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും ശനിയാഴ്ച രാവിലെ ഒമ്പതിന് പെരുന്ന നായർ സമാജ മന്ദിരത്തിൽ നടക്കും. പ്രസിഡൻറ് ശരണ്യ ശശിധരൻ നായർ അധ്യക്ഷത വഹിക്കും. ഡോ. വിജയകുമാരി, ഡോ. ജയലക്ഷമി എന്നിവരുടെ ക്ലാസും സംശയനിവാരണവും നടക്കും. ചങ്ങനാശ്ശേരി ക്ലബ് പുതിയ കെട്ടിടത്തിൻെറ ശിലാസ്ഥാപനം ഞായറാഴ്ച നടക്കും. ദക്ഷിണ മേഖല എക്സൈസ് ജോയൻറ് കമീഷണർ കെ.എ. ജോസഫ് രാവിലെ ഒമ്പതിന് ശിലാസ്ഥാപനം നടത്തും. തുടർന്ന് ഓണാഘോഷത്തിൽ നടൻ ഗിന്നസ് പക്രു മുഖ്യാതിഥിയാകും. ഉരുളികുന്നം: താഷ്‌കൻറ് പബ്ലിക് ലൈബ്രറിയിൽ ശനിയാഴ്ച നടത്തും. 10ന് കുട്ടികൾക്കും മുതിർന്നവർക്കും മത്സരങ്ങൾ, നാലിന് സാംസ്‌കാരിക സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ബി. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡൻറ് ഇ.എസ്. ശശികുമാർ അധ്യക്ഷത വഹിക്കും. പൊൻകുന്നം: പബ്ലിക് ലൈബ്രറിയുടെ എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ആർ. സാഗർ, ബിന്ദു സന്തോഷ്, പൊൻകുന്നം സെയ്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story