Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2019 5:01 AM IST Updated On
date_range 14 Sept 2019 5:01 AM ISTപരിസ്‌ഥിതി കാമ്പയിൻ വാഹന ജാഥ പര്യടനം
text_fieldsbookmark_border
ഈരാറ്റുപേട്ട: സോളിഡാരിറ്റി പരിസ്‌ഥിതി കാമ്പയിൻ 'മഴ പെയ്യും, ഇനിയും പുഴയുമൊഴുകും, വേണ്ടത് സന്തുലിത ജീവിതപാഠം' വ ാഹന ജാഥ തലനാട്, തീക്കോയി, പൂഞ്ഞാർ, തിടനാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഈരാറ്റുപേട്ട കവലയിൽ സമാപിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് സമീർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അസ്‌ലം കാഞ്ഞിരപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഹാശിർ, കാമ്പയിൻ കൺവീനർ അബ്‌ദുൽ ഹയ്യ്, എസ്.ഐ.ഒ ജില്ല സമിതി അംഗം അർഷദ് പി. അഷ്റഫ് എന്നിവർ സംസാരിച്ചു. കാലാജാഥക്ക് ടീൻ ഇന്ത്യ വിദ്യാർഥികൾ നേതൃത്വം നൽകി. വാഹനജാഥ ശനിയാഴ്ച ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിൽ പര്യടനം നടത്തും. തിരുനക്കരയിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story