തങ്കഅങ്കി ഇളമ്പള്ളി ക്ഷേത്രത്തിൽ എത്തിച്ചു

05:01 AM
11/09/2019
ഇളമ്പള്ളി: ശബരിമല ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക പ്രതിഷ്ഠകൾക്കുള്ള തങ്കഅങ്കി സമർപ്പിച്ചു. സമർപ്പണം നടത്തിയ ഇളമ്പള്ളി സ്വദേശികളായ ഭക്തർ ബംഗളൂരുവിൽ നിർമിച്ച അങ്കി ചൊവ്വാഴ്ച രാവിലെ ഇളമ്പള്ളി ധർമശാസ്ത ക്ഷേത്രത്തിൽ എത്തിച്ചു. പൂജകൾക്കു ശേഷമാണ് ഇവ ശബരിമലയിലേക്ക് കൊണ്ടുപോയത്. നിരവധി ഭക്തർ ദർശനത്തിനെത്തിയിരുന്നു. മുമ്പ് ശബരിമല ശ്രീകോവിലിന് സ്വർണം പൊതിഞ്ഞ കതകും മണിമണ്ഡപത്തിലേക്കുള്ള വലിയമണിയും ഇതേ ഭക്തർതന്നെ സമർപ്പിച്ചിരുന്നു.
Loading...