പൈനുങ്കൽ ജങ്​ഷനിൽ വെള്ളക്കെട്ട്​

05:01 AM
11/09/2019
വൈക്കം: മൂത്തേടത്ത്കാവ് റോഡിലെ പൈനുങ്കൽ ജങ്ഷനിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. നൂറുകണക്കിന് വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്ന റോഡാണിത്. മഴചെയ്താൽ രൂക്ഷമായ വെള്ളക്കെട്ട് പതിവാണ്. ഓടകൾ അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന് കാരണം. പൈനുങ്കൽ ജങ്ഷൻ മുതൽ മരോട്ടിച്ചുവട് ജങ്ഷൻ വരെ ഭാഗത്താണ് വെള്ളക്കെട്ടിൻെറ രൂക്ഷത. ഈ ഭാഗത്ത് കെ.വി. കനാലിനെയും വേമ്പനാട്ട് കായലിനെയും ബന്ധിപ്പിക്കുന്ന പഞ്ചായത്ത് തോട് നിലവിലുണ്ട്. ഈ തോടുമായി ബന്ധിപ്പിച്ചാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
Loading...