ഹരിയാനയിൽ അഞ്ച്​ ഐ.എൻ.എൽ.ഡി എം.എൽ.എമാർക്ക്​ അയോഗ്യത

05:01 AM
11/09/2019
ചണ്ഡിഗഢ്: ഹരിയാനയിൽ പാർട്ടി മാറിയ അഞ്ച് ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) എം.എൽ.എമാരെ സ്പീക്കർ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കി. ജൻനായക് ജനത പാർട്ടിയിലേക്കു മാറിയ നൈന സിങ് ചൗതാല, രാജ്ദീപ്, പൃഥ്വി സിങ്, അനൂപ് ധനക് എന്നിവരെയും കോൺഗ്രസിലേക്കു പോയ നസീം അഹ്മദിനെയുമാണ് സ്പീക്കർ കൻവർ പാൽ അയോഗ്യരാക്കിയത്. ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ.ഡി നേതാക്കൾ നേരേത്ത സ്പീക്കർക്ക് പരാതി നൽകിയിരുന്നു.
Loading...