Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2019 11:31 PM GMT Updated On
date_range 7 Sep 2019 11:31 PM GMTഓണം പ്രത്യേക പൂജ; ശബരിമല നട നാളെ തുറക്കും
text_fieldsbookmark_border
ശബരിമല: ഓണനാളുകളിൽ പ്രത്യേക പൂജകൾക്കായി ശബരിമല നട തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. അന്ന് പൂജകള്‍ ഉണ്ടാകില്ല. ഉത്രാടദിനമായ 10ന് പുലര്‍ച്ച അഞ്ചിന് മേല്‍ശാന്തി ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിർമാല്യവും നെയ്യഭിഷേകവും നടക്കും. തിരുവോണ ദിനത്തിലും പതിവ് പൂജകൾ നടക്കും. അന്ന് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ദേവസ്വം ബോർഡിൻെറ ആഭിമുഖ്യത്തിൽ ഓണസദ്യ നൽകും. 13ന് രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story