Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:00 AM IST Updated On
date_range 30 Aug 2019 5:00 AM ISTകാതോലിക്ക ബാവയും 1934ലെ ഭരണഘടന അംഗീകരിച്ചിരുന്നു -ഓർത്തഡോക്സ് സഭ
text_fieldsbookmark_border
കോട്ടയം: 1934ലെ സഭ ഭരണഘടനയെക്കുറിച്ച് യാക്കോബായ നേതൃത്വം സംശയം ഉയർത്തുേമ്പാൾ, കാതോലിക്ക ബസേലിയോസ് തോമസ് പ്രഥ മൻ ബാവയും ഇത് അംഗീകരിച്ചിരുന്നുവെന്ന വാദവുമായി ഓർത്തഡോക്സ് സഭ. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ഓർത്തഡോക്സ് സഭ പുറത്തുവിട്ടു. 1934ലെ സഭ ഭരണഘടനയിൽ യാക്കോബായ സഭ നേതൃത്വം സംശയങ്ങൾ ഉന്നയിച്ചതിനു മറുപടിയായാണ് '34ലെ ഭരണഘടനക്ക് വിധേയരാണ് തങ്ങളെന്ന് യാക്കോബായ സഭയിലെ മൂന്ന് മെത്രാപ്പോലീത്തമാർ കോടതിയിൽ സത്യവാങ്മൂലം നൽകിയതിൻെറ രേഖകൾ മറുവിഭാഗം പുറത്തുവിട്ടത്. 1934ലെ ഭരണഘടനയും അതിൻെറ ഭേദഗതിയും സംബന്ധിച്ച് ഇപ്പോൾ തർക്കം ഉയർത്തുന്ന യാക്കോബായയിലെ കാതോലിക്ക ബാവ ഉൾപ്പെടെയുള്ളവരുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഓർത്തഡോക്സ് സഭ നേതൃത്വം പറയുന്നു. നിലവിലെ കാതോലിക്ക ബാവയായ ബസേലിയോസ് തോമസ് പ്രഥമൻ അങ്കമാലി മെത്രാപ്പോലീത്തയായിരുന്ന കാലത്താണ് ഭരണഘടനയും ഭേദഗതിയും അംഗീകരിച്ച് സത്യവാങ്മൂലം നൽകിയിരുന്നതായി ഓർത്തഡോക്സ് സഭ രേഖകൾ പറയുന്നു. കോട്ടയം ഭദ്രാസനാധിപൻ തിമോത്തിയോസ്, കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവരും കോടതികളിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.1995ലെ സുപ്രീംകോടതി വിധി പ്രകാരം മെത്രാപ്പോലീത്ത സ്ഥാനം നിലനിൽക്കുന്നതിനു വേണ്ടിയാണ് യാക്കോബായ സഭയിലെ ഉന്നത നേതൃത്വം സത്യവാങ്ങ്മൂലം നൽകിയതെന്നും ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടുന്നു. നേരേത്ത 1934ലെ സഭാ ഭരണഘടനയുടെ ഒറിജിനൽ ഹാജരാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ആവശ്യം തള്ളിയ ഓർത്തഡോക്‌സ് സഭയുടെ നിലപാട് നിയമസംവിധാനത്തോടും സർക്കാറിനോടുമുള്ള വെല്ലുവിളിയാണെന്ന‍് യാക്കോബായ സഭ വ്യക്തമാക്കിയിരുന്നു. 1934ലെ ഭരണഘടനയെന്ന പേരിൽ പല കൈപ്പുസ്‍തകങ്ങൾ നിലവിലിരിക്കുമ്പോൾ സർക്കാർ നടപ്പാക്കേണ്ട ഭരണഘടനയേതെന്ന‍് വ്യക്തമാക്കാൻ ഓർത്തഡോക്‌സ് സഭക്ക് ബാധ്യതയുണ്ടെന്നും യഥാർഥ ഭരണഘടന കാണിക്കാതിരിക്കുന്നതു യാക്കോബായ സഭയുടെ പള്ളികൾ പിടിച്ചെടുക്കാനും ഗൂഢശ്രമത്തിൻെറ ഭാഗമാണെന്ന‍് യാക്കോബായ സഭ നേതൃത്വം ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് 1934 ഭരണഘടനക്കും അതിൻെറ ഭേദഗതിക്കും തങ്ങൾ വിധേയരാണെന്ന് യാക്കോബായ സഭയിലെ മൂന്ന് മെത്രാപ്പോലീത്തമാർ ഹൈകോടതിയിൽ അടക്കം നൽകിയ സത്യവാങ്മൂലത്തിനു പകർപ്പ് ആയുധമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story