Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:00 AM IST Updated On
date_range 29 Aug 2019 5:00 AM ISTവിദ്യാർഥിനിക്ക് പീഡനം; അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
കട്ടപ്പന: ഏഴാം ക്ലാസ് വിദ്യാർഥിനിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഹൈറേഞ ്ചിലെ ഒരു സ്കൂളിലെ അധ്യാപകനും കോട്ടയം ആനിക്കാട് സ്വദേശിയുമായ കെ.എ. സിബിച്ചനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അധ്യയന വർഷം പലതവണ പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസലിങ്ങിൽ കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഇതേതുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനും ചൈൽഡ് വെൽെഫയർ കമ്മിറ്റിക്കും റിപ്പോർട്ട് നൽകി. ചൈൽഡ് പ്രൊട്ടക്ഷൻ വിങ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും അധ്യാപകനെ അറസ്റ്റ് ചെയ്യാൻ ശിപാർശ ചെയ്യുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രി കോട്ടയം ആനിക്കാട്ടുള്ള വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. പോക്സോ ആക്ട് പ്രകാരമാണ് അറസ്റ്റ്. സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story