Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:00 AM IST Updated On
date_range 29 Aug 2019 5:00 AM ISTദുരന്തമേഖലയിലെ ഖനനം നിരോധിക്കണം -ഇൻഫാം
text_fieldsbookmark_border
കോട്ടയം: പ്രകൃതിദുരന്ത ബാധിത വില്ലേജുകളിലെ ക്വാറികളും ഖനനങ്ങളും പൂർണമായി നിരോധിക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. സംസ്ഥാന വിസ്തൃതിയുടെ 66 ശതമാനവും പ്രകൃതിദുരന്ത സാധ്യതയുള്ള ഇടങ്ങളാണെന്ന റവന്യൂ വകുപ്പ് ദുരന്തനിവാരണ വിഭാഗത്തിൻെറ കണ്ടെത്തൽ ഗൗരവമാെയടുക്കണം. ഈ വില്ലേജുകളിലെ ക്വാറികളും ഖനനങ്ങളും പൂർണമായി നിരോധിക്കാതെ വീണ്ടും പാറ ഖനനത്തിന് അനുമതി നൽകിയ സർക്കാർ നടപടിയിൽ ദുരൂഹതയുണ്ട്. പ്രകൃതി സംരക്ഷിക്കുന്ന കർഷകരെ പശ്ചിമഘട്ടത്തിൽനിന്ന് കുടിയിറക്കി ഖനന മാഫിയകളെ കുടിയിരുത്തുവാൻ പിൻവാതിൽ തുറന്നുകൊടുക്കുന്ന സർക്കാർ സംവിധാനങ്ങളുടെയും ഖനന മാഫിയകളുടെയും അജണ്ടയാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story