Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2019 11:31 PM GMT Updated On
date_range 16 Aug 2019 11:31 PM GMTപൊലീസുകാരെ ഇടിച്ചുവീഴ്ത്തി കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് കടന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി
text_fieldsbookmark_border
മണ്ണഞ്ചേരി (ആലപ്പുഴ): പൊലീസുകാരെ ഇടിച്ചുവീഴ്ത്തിയശേഷം കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് കടന്നുകളഞ്ഞ സംഘത്തെ പിന്തുടർന്ന് പിടികൂടി. തിരുവല്ല ശങ്കരമംഗലത്ത് രാഹുൽ (24), പത്തനംതിട്ട നിരണം മഠത്തിൽ വീട്ടിൽ സാജൻ (31) എന്നിവരാണ് പിടിയിലായത്. നാലംഗ സംഘത്തിലെ രണ്ടുപേർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് ചേർത്തല സിഗ്നലിൻെറ ഭാഗത്തായിരുന്നു സംഭവം. ബൈക്കിൽ മഫ്തിയിൽ സഞ്ചരിക്കുകയായിരുന്ന പൊലീസുകാരെ ഇടിച്ചിട്ട നാലംഗ സംഘത്തെ ചോദ്യം ചെയ്ത പൊലീസുകാർക്ക് നേരെ ഇവർ കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. ഇവിടെനിന്നും ബൊലേറോയിൽ രക്ഷപ്പെട്ട സംഘം മുഹമ്മ, പൊന്നാട്, എലിപ്പനം വഴി മണ്ണഞ്ചേരിയിൽ കൂടി അമ്പനാകുളങ്ങര ഭാഗത്ത് എത്തുകയായിരുന്നു. പിന്തുടർന്നെത്തിയ മുഹമ്മ എസ്.ഐ ലൈസാദ് മുഹമ്മദ്, മണ്ണഞ്ചേരി എസ്.ഐ കെ. രാജൻബാബു, മാരാരിക്കുളം എസ്.ഐ മധു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. വാഹനവും കസ്റ്റഡിയിൽ എടുത്തു. ഇവർ നിരവധി കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story