Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightAT​​TN ALL മാധ്യമ...

AT​​TN ALL മാധ്യമ പ്രവർത്തക​െൻറ മരണം: കാറിെൻറ വേഗത കണ്ടെത്താന്‍ ശാസ്‌ത്രീയ പരിശോധന നടത്തും

text_fields
bookmark_border
ATTN ALL മാധ്യമ പ്രവർത്തകൻെറ മരണം: കാറിൻെറ വേഗത കണ്ടെത്താന്‍ ശാസ്‌ത്രീയ പരിശോധന നടത്തും തിരുവനന്തപുരം: മാധ്യമ പ്രവ ർത്തകൻ കെ.എം. ബഷീർ കാറിടിച്ച്‌ മരിച്ച കേസിൽ കാറിൻെറ വേഗത കണ്ടെത്താന്‍ ശാസ്‌ത്രീയ പരിശോധനക്ക്‌ അന്വേഷണസംഘം നടപടികള്‍ ആരംഭിച്ചു. ഇതിനായി മോട്ടോർ വാഹന വകുപ്പിന്‌ പൊലീസ്‌ കത്ത്‌ നൽകി. കവടിയാർ മുതൽ മ്യൂസിയം വരെയുള്ള എല്ലാ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കും. പൊലീസ്‌, മോട്ടോർ വാഹന വകുപ്പ്‌, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയുടെ കാമറകളാണ്‌ പരിശോധിക്കുക. വഫ ഫിറോസിൻെറ ഉടമസ്ഥതയിലുള്ള കാറിന്‌ മുമ്പ് മൂന്ന്‌ തവണ അമിത വേഗത്തിന്‌ നോട്ടീസ്‌ നൽകിയിരുന്നു. എന്നാൽ, അപകട ദിവസവും കാർ അമിത വേഗത്തിലായിരുന്നെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കണം. അതിനായാണ്‌ മോട്ടോർ വാഹന വകുപ്പിൻെറ പരിശോധന. കാറിൻെറ വേഗത, സംഭവ സമയത്ത് ആരായിരുന്നു കാർ ഓടിച്ചത്, അപകടമുണ്ടായ രീതി, അപകടശേഷം നടന്നത്‌ തുടങ്ങിയ കാര്യങ്ങൾ ശാസ്‌ത്രീയമായി തെളിയിക്കുന്നതിനാണ്‌ ദൃശ്യങ്ങൾ ശേഖരിക്കുന്നത്‌. എന്നാൽ, പൊലീസിൻെറ കാമറയിൽ ദൃശ്യങ്ങൾ ഇല്ലെന്നാണ്‌ പൊലീസ്‌ തന്നെ പറഞ്ഞത്‌. അതിനാലാണ്‌ എല്ലാ കാമറകളിലെയും ദൃശ്യങ്ങൾ പരിശോധിക്കുന്നത്‌.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story