Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവി.ടി. ബൽറാമിനും സജീവൻ ...

വി.ടി. ബൽറാമിനും സജീവൻ അന്തിക്കാടിനും പുരസ്​കാരം

text_fields
bookmark_border
കോട്ടയം: വി.ടി. ബൽറാം എം.എൽ.എക്കും ചലച്ചിത്രസംവിധായകൻ സജീവൻ അന്തിക്കാടിനും ബ്രിട്ടനിൽനിന്ന് പുരസ്കാരം. സത്യസ ന്ധമായി പൊതുപ്രവർത്തനം നടത്തുന്ന നിയമസഭ സാമാജികരെ പ്രോത്സാഹിപ്പിക്കാൻ യു.കെയിൽ പ്രവർത്തിക്കുന്ന 'എസൻസ് േഗ്ലാബൽ യു.കെ' എന്ന സംഘടന ഏർപ്പെടുത്തിയ ബെസ്റ്റ് പാർലമെേൻററിയൻ അവാർഡിനാണ് വി.ടി. ബൽറാം എം.എൽ.എ അർഹനായത്. 'ഫ്രീതോട്ട് എംപവർമൻെറ്' അവാർഡാണ് ചലച്ചിത്ര സംവിധായകൻ സജീവൻ അന്തിക്കാടിന് ലഭിച്ചത്. ഒക്ടോബർ 19ന് ഉച്ചക്ക് 3.30ന് ലണ്ടൻ ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളിൽ നടക്കുന്ന എസൻസ് ഗ്ലോബൽ വാർഷിക സമ്മേളനത്തിൽ ന്യൂഹാം എം.പി സ്റ്റീഫൻ ടിംസ് അവാർഡ് നൽകും. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ബിനോയ് ജോസഫ്, പ്രോഗ്രാം കൺവീനർ ടോമി തോമസ്, എക്സിക്യൂട്ടിവ് അംഗം എം. റിജു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story