Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:01 AM IST Updated On
date_range 2 Aug 2019 5:01 AM ISTപാലാ പുരസ്‌കാരം സി. രാധാകൃഷ്‌ണന്
text_fieldsbookmark_border
കോട്ടയം: മഹാകവി പാലാ നാരായണൻ നായരുടെ സ്‌മരണക്കായി പാലാ കിഴതടിയൂർ സർവിസ് സഹകരണ ബാങ്ക് (കിസ്‌കോ) ഏർപ്പെടുത്തിയ പാലാ പുരസ്‌കാരം നോവലിസ്‌റ്റ് സി. രാധാകൃഷ്‌ണന്. അരലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങിയ പുരസ്‌കാരം സെപ്‌റ്റംബറിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പാലായിൽ സമ്മാനിക്കുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാഷക്കും സാഹിത്യത്തിനും നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരത്തിന് സി. രാധാകൃഷ്‌ണനെ തെരഞ്ഞെടുത്തതെന്നും ഇവർ പറഞ്ഞു. ബാങ്ക് പ്രസിഡൻറ് ജോർജ് സി. കാപ്പൻ, ജൂറി അംഗങ്ങളായ പ്രഫ. ആർ.എസ്. വർമ, രവി പാലാ, കൈനകരി ഷാജി, രവി പുലിയന്നൂർ എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story