Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:01 AM IST Updated On
date_range 2 Aug 2019 5:01 AM ISTഅബൂദബി സെൻറ് സ്റ്റീഫൻസ് പള്ളി കുടുംബസംഗമം പെരുമ്പാവൂരിൽ
text_fieldsbookmark_border
അബൂദബി സൻെറ് സ്റ്റീഫൻസ് പള്ളി കുടുംബസംഗമം പെരുമ്പാവൂരിൽ കോട്ടയം: അബൂദബി സൻെറ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ പ്രഥമ കുടുംബസംഗമം പെരുമ്പാവൂർ കൊയ്നോനിയ ഡയാലിസിസ് സൻെററിൽ ശനിയാഴ്ച നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ഐസക് മാർ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൊയ്നോനിയ ഡയാലിസിസ് സൻെററിന് നൽകുന്ന രണ്ട് ഡയാലിസിസ് യന്ത്രങ്ങളുടെ ഉദ് ഘാടനം ബെന്നി ബഹനാൻ എം.പിയും 50 ഡയാലിസിസ് കിറ്റുകളുടെ വിതരേണാദ്ഘാടനം എൽദോസ് കുന്നപ്പള്ളി എം.എൽ.എയും 50 വിദ്യാർഥികൾക്കുള്ള ധനസഹായ വിതരേണാദ്ഘാടനം മുൻ എം.എൽ.എ സാജു പോളും നിർവഹിക്കും. വിരമിച്ച് നാട്ടിലേക്ക് മടങ്ങിയ മുൻ ട്രസ്റ്റി-സെക്രട്ടറിമാർ, മുൻ വികാരിമാർ, ആദ്യകാല ഇടവക അംഗങ്ങൾ തുടങ്ങിയവെര മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത ആദരിക്കുമെന്നും വികാരി ജിജിൻ എബ്രഹാം, സെക്രട്ടറി കെ.പി. സൈജി, ജൂബിലി കൺവീനർ സൈമൺ തോമസ് എന്നിവർ അറിയിച്ചു. സൻെറ് സ്റ്റീഫൻസ് പള്ളി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിത സമാജം നേരേത്ത ഇടുക്കി പൂക്കുളം ഗവ. എൽ.പി.എസ് കെട്ടിട നവീകരണവും ആധുനീകവത്കരണവും ഏറ്റെടുത്തു നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story