Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2019 11:31 PM GMT Updated On
date_range 28 July 2019 11:31 PM GMTവിവാഹം
text_fieldsbookmark_border
കോതമംഗലം: വാരപ്പെട്ടി പീടികക്കുടിയിൽ മൈതീൻകുഞ്ഞിൻെറയും ജമീലയുടെയും മകൻ അജാസും (അഡ്യാർഡ് ഗ്രൂപ് ഓഫ് കമ്പനീസ ്, അബൂദബി) അടിമാലി ഇരുമ്പുപാലം കള്ളീർതെക്കേതിൽ യൂനസിൻെറയും റഷീദയുടെയും മകൾ അഷനയും വിവാഹിതരായി. മൂന്നാറിൽ വ്യത്യസ്ത അപകടങ്ങളിൽ നാലുപേർക്ക് പരിക്ക് മൂന്നാർ: ഞായറാഴ്ച മൂന്നാറിലുണ്ടായ മൂന്ന് ബൈക്കപകടങ്ങളിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ബംഗളൂരു സ്വദേശികളായ മോഹൻരാജ് (22), പ്രശാന്ത് (22), ഗ്രഹാംസ്ലാൻഡ് സ്വദേശി സി. ദിവാകരൻ (21), തമിഴ്നാട് കരൂർ സ്വദേശി കാർത്തികേയൻ (32) എന്നിവരാണ് പരിക്കേറ്റവർ. ഗുരുതര പരിക്കേറ്റ ദിവാകരൻ, മോഹൻരാജ് എന്നിവരെയും പ്രശാന്തിനെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തികേയൻ ടാറ്റ ടീ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് ടൗണിലെ ജോലിസ്ഥലത്തേക്ക് വരുന്ന വഴി റോസ്ഗാർഡന്‍ സമീപത്തുെവച്ച് ദിവാകരൻെറ ബൈക്ക് എതിരെ വന്ന വിനോദസഞ്ചാരികളുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 11 മണിക്കാണ് മാട്ടുപ്പെട്ടി റോഡിലെ ഗ്രഹാംസ്ലാൻഡിൽ െവച്ച് മൂന്നാർ സന്ദർശനത്തിനെത്തിയ ബംഗളൂരു സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടത്. എതിരെ ലോറി വരുന്നതുകണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞാണ് ഇരുവർക്കും പരിക്കേറ്റത്. കുഞ്ചിത്തണ്ണിയിലെ ജോലി സ്ഥലത്തുനിന്ന് മൂന്നാറിലേക്ക് വരുംവഴി പള്ളിവാസലിൽ െവച്ചാണ് കാർത്തികേയൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ഓട്ടോയുമായി ഇടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story