Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

ഇൻബോക്​സ്​...............................

text_fields
bookmark_border
നഗര ഗതാഗതസംവിധാനം നവീകരിക്കണം തൊടുപുഴ: മുനിസിപ്പാലിറ്റി ടൗണിൻെറ രണ്ടറ്റത്തും (മങ്ങാട്ടുകവലയിലും കോതായിക് കുന്നിലും) വളരെ കാലം മുമ്പേ ബസ്സ്റ്റാൻഡുകൾ നിർമിച്ചിരുന്നെങ്കിലും മുഴുവൻ ബസുകളും ടൗൺ ചുറ്റി ഗതാഗതക്കുരുക്ക് വർധിപ്പിച്ച് കോതായിക്കുന്ന് ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന രീതിയിലാണ് നിലവിൽ തൊടുപുഴ ടൗണിലെ ഗതാഗതസംവിധാനം. ഗാന്ധി സ്ക്വയറിലും കെ.എസ്.ആർ.ടി.സി ജങ്ഷനിലും എത്തുന്ന ബസുകളുടെ എണ്ണം കുറക്കുന്നത് ടൗണിലെ ഗതാഗതക്കുരുക്ക് പരമാവധി ലഘൂകരിക്കും. ഇടുക്കി റോഡിലൂടെ തൊടുപുഴയിലേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും കോതായിക്കുന്ന് ബൈപാസിലൂടെ ടൗണിലേക്ക് പ്രവേശിപ്പിക്കുകയും ഗാന്ധി സ്ക്വയറിൽ നിന്നുവരുന്ന മുഴുവൻ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്ന് മൂപ്പിൽകടവ് പാലം കടന്ന് കാഞ്ഞിരമറ്റം ജങ്ഷനിലേക്ക് പോകുന്ന വിധത്തിലും ഗതാഗത സംവിധാനം രൂപവത്കരിക്കാം. കെ.എസ്.ആർ.ടി.സി ജങ്ഷൻ-കോതായിക്കുന്ന് റോഡും കെ.എസ്.ആർ.ടി.സി ജങ്ഷൻ-ഗാന്ധി സ്ക്വയർ റോഡും വൺവേ ആക്കുകയും കാഞ്ഞിരമറ്റം ജങ്ഷൻ മൂപ്പിൽകടവ് പാലം വഴി മാത്രം ടൗണിൽനിന്ന് ഇടുക്കി റോഡിലേക്ക് വാഹനങ്ങൾ കടന്നുപോകുകയും ചെയ്താൽ കെ.എസ്.ആർ.ടി.സി ജങ്ഷൻ, ഈരാറ്റുപേട്ട, ഇടുക്കി, പാലാ, കൂത്താട്ടുകുളം ബസുകൾ ടൗണിനുള്ളിൽ എത്താതെ കോതായിക്കുന്ന് ബൈപാസിലൂടെയും മൂവാറ്റുപുഴ, അടിമാലി ബസുകൾ ടൗണിനുള്ളിൽ എത്താതെ വെങ്ങല്ലൂർ-തെനംകുന്ന് ബൈപാസുകളിലൂടെയും കോതായിക്കുന്ന് ബസ്സ്റ്റാൻഡിൽ എത്തി അവിടെ നിന്ന് ഓപറേറ്റ് ചെയ്യാം. ഈരാറ്റുപേട്ട, ഇടുക്കി ബസുകൾ കോതായിക്കുന്ന് ബസ്സ്റ്റാൻഡിൽനിന്ന് ഡിവൈൻ മേഴ്സി, മാരിയിൽ കലുങ്കുവഴി ടൗണിനു പുറത്തേക്ക് ഓപറേറ്റ് ചെയ്യിച്ചാൽ ടൗണിലെ ഗതാഗതക്കുരുക്കിന് വളരെ കുറവുണ്ടാകും. വണ്ണപ്പുറം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, ആനക്കയം ബസുകൾ മങ്ങാട്ടുകവല ബസ്സ്റ്റാൻഡിൽനിന്ന് ഓപറേറ്റ് ചെയ്യാം. മൂവാറ്റുപുഴ, അടിമാലി ഭാഗങ്ങളിൽനിന്നുമുള്ള കെ.എസ്.ആർ.ടി.സി ബസുകൾ നാലുവരിപ്പാത, മങ്ങാട്ടുകവല, ന്യൂമാൻ കോളജ്, വിമല സ്കൂൾ വഴിയും പാലാ, കൂത്താട്ടുകുളം ഭാഗങ്ങളിൽനിന്ന് എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ തെനംകുന്ന് ബൈപാസിലൂടെ കോതായിക്കുന്ന് ബസ്സ്റ്റാൻഡ്, ഗാന്ധി സ്ക്വയർ, മിനിസിവിൽ സ്റ്റേഷൻ, റോട്ടറി ജങ്ഷൻ, കിഴക്കേ അറ്റം, കാഞ്ഞിരമറ്റം കവലവഴിയും കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ എത്തുന്നത് ടൗണിലെ ഗതാഗതക്കുരുക്ക് കുറക്കാൻ കഴിയും. ജിജോ ജെ. പനച്ചിനാനി തൊടുപുഴ
Show Full Article
TAGS:LOCAL NEWS 
Next Story