Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വർണമോഷണം: പ്രതി...

സ്വർണമോഷണം: പ്രതി റിമാൻഡിൽ, ആഭരണങ്ങൾ കണ്ടെടുത്തു

text_fields
bookmark_border
കുമളി: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. വ ണ്ടന്മേട് മാലി സ്വദേശി സ്റ്റീഫൻ ജോസഫിനെയാണ് (28) കുമളി സി.ഐ ജയപ്രകാശ്, എസ്.ഐ പ്രശാന്ത് വി.നായർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ശാസ്താംനട സ്വദേശി ചിന്നപ്പയുടെ വീട് കുത്തിത്തുറന്ന് കഴിഞ്ഞമാസം 19നാണ് സ്വർണം മോഷ്ടിച്ചത്. തേനിയിലെ സ്വകാര്യ ബാങ്കിൽ പണയംവെച്ചിരുന്ന സ്വർണം പൊലീസ് കണ്ടെടുത്തു. 10.5 പവൻ ആഭരണങ്ങളാണ് കണ്ടെടുത്തത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ സ്റ്റീഫൻ ജയിൽ മോചിതനായതിന് പിന്നാലെയാണ് ശാസ്താംനടയിൽ മോഷണം നടത്തി മുങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story