Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 11:31 PM GMT Updated On
date_range 21 July 2019 11:31 PM GMTപി.എസ്.സി ഭരണസമിതി പിരിച്ചുവിടാൻ ഗവർണർ തയാറാകണം -യൂത്ത് ഫ്രണ്ട് ജോസഫ്
text_fieldsbookmark_border
പത്തനംതിട്ട: പി.എസ്.സിയുടെ മേൽ സമീപകാലത്ത് ഉണ്ടായ സംഭവവികാസങ്ങൾ മൂലം യുവജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണെന്ന് യൂത്ത് ഫ്രണ്ട് എം ജോസഫ് വിഭാഗം പത്തനംതിട്ട ജില്ല കമ്മിറ്റി. ഇത് മാറ്റിയെടുക്കുന്നതിനായി നിലവിലെ ഭരണസമിതിയെയും ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പിരിച്ചുവിടാൻ ഭരണഘടന തലവൻ എന്ന നിലയിൽ ഗവർണർ തയാറാകണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെകട്ടറി വി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികളായ ജോമോൻ ജേക്കബ്, അനീഷ് വി. ചെറിയാൻ, ജിൻസി കടുവാങ്കൽ, ബിനിൻ റാന്നി, സുധി എബ്രഹാം, ഡോ. ടിജു ചാക്കോ, ഫിജി ഫെലിക്സ്, സജി കൂടാരത്തിൽ, മെസിൻ മാത്യു തുരുത്തിക്കാട്, ടോണു കുന്നുകണ്ടത്തിൽ, ജെഫിൻ റാന്നി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story