Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രളയ പുനർനിർമാണം:...

പ്രളയ പുനർനിർമാണം: പുരസ്​കാരം മന്ത്രി നേരിട്ട്​ നൽകാത്തതിൽ പ്രതിഷേധം

text_fields
bookmark_border
കോട്ടയം: കെയർ ഹോം പദ്ധതിയിൽ ജില്ലയിൽ പൂർത്തീകരിച്ച വീടുകൾക്ക് ധനസഹായം അനുവദിച്ച സഹകരണ ബാങ്കുകൾക്ക് മന്ത്ര ി നേരിട്ട് പുരസ്കാരം വിതരണം ചെയ്യാത്തതിൽ സഹകരണബാങ്ക് ഭാരവാഹികൾ പ്രതിഷേധിച്ചു. ജില്ലയിലെ പ്രളയ ദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നതിന് കോട്ടയത്ത് സംഘടിപ്പിച്ച പൊതുജനസംഗമത്തിൽ മന്ത്രി പി.കെ. തിലോത്തമൻ കെയര്‍ ഹോം പദ്ധതിയില്‍ പൂര്‍ത്തീകരിച്ച മൂന്നുവീടുകളുടെ താക്കോല്‍ദാനം നിർവഹിച്ചിരുന്നു. ഇതിനൊപ്പം പുനര്‍നിർമാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവരെയും പങ്കാളികളായ സർക്കാർ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ സ്ഥാപനങ്ങളെയും ആദരിച്ചിരുന്നു. കൂടുതൽ വീട് നിർമിച്ചുനൽകിയ മൂന്ന് സഹകരണ സംഘങ്ങൾക്കാണ് മന്ത്രി വേദിയിൽ പുരസ്കാരം നൽകിയത്. ജില്ലയിലെ മറ്റ് സഹകരണ സംഘം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. പരിപാടി അവസാനിച്ചിട്ടും വേദിയിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി ഇവർ സംഘാടകർക്ക് മുന്നിലെത്തി. പുരസ്കാരം വാങ്ങാൻ കൂട്ടാക്കാതിരുന്ന ഇവർ മറ്റൊരു ചടങ്ങിൽ ആദരിക്കുമെന്ന ഉറപ്പിലാണ് മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story