Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാ​റ്ററേഴ്​സ്​...

കാ​റ്ററേഴ്​സ്​ അസോസിയേഷൻ സംസ്ഥാന സമ്മേളനം 23ന്​

text_fields
bookmark_border
കോട്ടയം: കാറ്ററിങ് മേഖലയെ ചെറുകിട വ്യവസായപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സ ി.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനം ഈമാസം 23, 24 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഇതിനോടനുബന്ധിച്ച് സംസ്ഥാന പ്രസിഡൻറ് ബാദുഷ കടലുണ്ടി ക്യാപ്റ്റനായി കാസർകോടുനിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥക്ക് 17ന് ജില്ലയിൽ സ്വീകരണം നൽകും. 24ന് പൊതുസമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ മന്ത്രി കെ.കെ. ശൈലജ, മന്ത്രി എം.കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. ജി.എസ്.ടി അഞ്ച് ശതമാനമാക്കി കുറക്കുക, കാറ്ററിങ് ആവശ്യസർവിസിൽപ്പെടുത്തുക, മാലിന്യ സംസ്കരണത്തിന് പദ്ധതി തയാറാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമ്മേളനം. വാർത്തസമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി ഏലിയാസ് സ്കറിയ, ജില്ല പ്രസിഡൻറ് സജി ജേക്കബ്, സെക്രട്ടറി ജോസ് ഫിലിപ്, േറായി, എസ്. സചിൻ, റെജി മന്ന എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story