Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 11:29 PM GMT Updated On
date_range 1 July 2019 11:29 PM GMTവ്യാപാരികൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം -ടി. നസിറുദ്ദീൻ
text_fieldsbookmark_border
പത്തനംതിട്ട: വ്യാപാരികൾക്കായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ആവശ്യപ്പെട്ടു. ജില്ല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വ്യാപാരികൾ സമരമുഖത്ത് ഇറങ്ങേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എ.ജെ. ഷാജഹാൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു, ട്രഷറർ ദേവസ്യ മേച്ചേരി, സംസ്ഥാന ഭാരവാഹികളായ പെരിങ്ങമല രാമചന്ദ്രൻ, എം.കെ. തോമസ്കുട്ടി, എസ്. ദേവരാജൻ, എ.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറായി എ.ജെ. ഷാജഹാനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി കെ.ഇ. മാത്യുവിനെ പ്രസിഡൻറ് നാമനിർദേശം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story