Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുമാരനല്ലൂരിൽ...

കുമാരനല്ലൂരിൽ റെയിൽപാളത്തിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
കോട്ടയം: കുമാരനല്ലൂർ മേൽപാലത്തിന് സമീപം റെയിൽപാളത്തിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ്സ് തോന്നിക്ക ുന്ന പുരുഷൻെറ മൃതദേഹമാണ് ഞായറാഴ്ച രാവിലെ 11.30ഓടെ റെയിൽപാളത്തിൻെറ വശത്ത് കണ്ടെത്തിയത്. നെഞ്ചിൽ പരിക്കേറ്റ നിലയിലാണ്. െട്രയിൻ തട്ടിയതാണ് മരണമെന്നാണു പ്രാഥമിക നിഗമനം. ഇയാളെ തിരിച്ചറിയാനുള്ള വിവരങ്ങളൊന്നും മൃതദേഹത്തിൽനിന്ന് കണ്ടെത്താനായില്ല. പഴ്സോ, മൊബൈൽ ഫോണോ പണമോ കണ്ടെത്താനും സാധിച്ചിട്ടില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story