Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2019 11:33 PM GMT Updated On
date_range 3 Jun 2019 11:33 PM GMTവാസ്തുവിദ്യ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
text_fieldsbookmark_border
പത്തനംതിട്ട: സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ വിവിധ കോഴ ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷനല്‍ ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് ബി.ടെക്-സിവില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദമാണ് യോഗ്യത. ആകെ സീറ്റ് 25. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷനല്‍ ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ സീറ്റ് 40. പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ കറസ്പോണ്ടന്‍സ് കോഴ്സിന് ബിരുദം അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. ആകെ സീറ്റ് 100. ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. ആകെ സീറ്റ് 25. വനിതകള്‍ക്കുള്ള നാലുമാസത്തെ കോഴ്സായ മ്യൂറല്‍ പെയിൻറിങ്ങിന് ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആകെ സീറ്റ് 40. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15. അപേക്ഷ ഫോറം www.vasthuvidyagurukulam.com വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2319740, 9847053293.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story